“അവളെ ആരും അധിക്ഷേപിക്കരുത്, യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ സമയം വേണം”; അഖിൽ എൻ.ആർ.ഡി

','

' ); } ?>

സോഷ്യൽ മീഡിയ റീൽസുകളിലൂടെ ശ്രദ്ധേയനായ നടൻ അഖിൽ എൻ.ആർ.ഡിയുടെ ഭാര്യ മേഘ മറ്റൊരു യുവാവിനൊപ്പം പോയെന്ന വാർത്തകൾ സ്ഥിരീകരിച്ച് സുഹൃത്തുക്കൾ. അനൂപ് എന്ന ബസ് കണ്ടക്ടർക്കൊപ്പമാണ് മേഘ വീടുവിട്ടിറങ്ങിയത്. ഇരുവരും ബാഗുകളുമായി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

ആദ്യഘട്ടത്തിൽ ഇത് ഏതെങ്കിലും പ്രാങ്ക് വീഡിയോയുടെ ഭാഗമാണെന്നാണ് ആരാധകർ കരുതിയതെങ്കിലും, സംഭവം സത്യമാണെന്ന് അഖിലിന്റെ അടുത്ത സുഹൃത്തും യൂട്യൂബറുമായ സായി കൃഷ്ണ വ്യക്തമാക്കുകയായിരുന്നു. അഖിലുമായി നേരിട്ട് സംസാരിച്ചെന്നും താൻ പങ്കെടുത്ത വിവാഹമായതിനാൽ ഈ സംഭവം വ്യക്തിപരമായി ഏറെ സങ്കടമുണ്ടാക്കുന്നതാണെന്നും സായി പറഞ്ഞു.

നടന്ന സംഭവങ്ങളോട് വളരെ പക്വതയോടെയാണ് അഖിൽ പ്രതികരിക്കുന്നതെന്ന് സായി കൂട്ടിച്ചേർത്തു. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന അഖിൽ, മേഘയെ ആരും കുറ്റപ്പെടുത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്ന നിലപാടിലാണ്. അവൾക്ക് ശരിയെന്ന് തോന്നിയ തീരുമാനമാണ് എടുത്തതെന്നും അഖിൽ പറയുന്നു. നിലവിലെ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ നിന്ന് തൽക്കാലം ഇടവേളയെടുക്കുകയാണെന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സമയമെടുക്കുമെന്നും നടൻ വ്യക്തമാക്കിയതായി സായി പറഞ്ഞു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ അഖിലും മേഘയും 2024-ലാണ് വിവാഹിതരായത്. ടിക് ടോക് വീഡിയോകളിലൂടെ പ്രവർത്തനം തുടങ്ങി, നിരന്തര പരിശ്രമത്തിലൂടെയാണ് അഖിൽ എൻ.ആർ.ഡി ബിഗ് സ്ക്രീനിലേക്ക് എത്തിയത്. ‘മഹാരാജ ഹോസ്റ്റൽ’ എന്ന ചിത്രത്തി ശ്രദ്ധേയമായൊരു വേഷവും അഖിൽ ചെയ്യുന്നുണ്ട്.