
കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവന്മാരുടെ സംഘം. അവരോടാണ് യുദ്ധം. ചോര വീഴ്ത്താതെ, ചോര കൊടുക്കാതെ തീർക്കാൻ പറ്റും എന്നുറപ്പില്ലാത്ത കളി.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്ത ഭാഗമാണിവ. പൂർണ്ണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കഥക്കനുയോജ്യമാകും വിധത്തിലുള്ളതാണ് ഈ ടീസർ. നീതിയും നിയമവും നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു സംഘത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന സംഘർഷങ്ങളാണ് ചിത്രത്തിലൂടെ ഏറെ ത്രില്ലറായി അവതരിപ്പിക്കുന്നത്. പ്രകാശ് വർമ്മ (ജോർജ്ജ് സാർ) കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സജീവ സാന്നിദ്ധ്യം ഏറെ പ്രതീക്ഷ നൽകുന്നു. ടീസറിൽ മുഖം വ്യക്തമാക്കാതെ കറുത്ത വസ്ത്രമണിഞ്ഞ് കൈയ്യിൽ തോക്കുമായി നടന്നുനീങ്ങുന്നത് കാരിക്കാമുറി ഷൺമുഖനെ അനശ്വരമാക്കിയ മമ്മൂട്ടി തന്നെയെന്നു കരുതാം. ആഭിരാമിപ്രധാന വേഷത്തിലുണ്ട്. ആരെയും ആകർഷിക്കുന്ന ഈ ടീസർ നവമാധ്യമങ്ങളിൽ വലിയ തരംഗമാണു സൃഷ്ടിച്ചിരിക്കുന്നത്.
സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. സത്യം സിനിമാസ് & മഹാ സുബൈർ മൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ. ജി. മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പുതിയ തലമുറയുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഇദ ചിത്രം വിശാലമായ ക്യാൻവാസ്സിൽ വൻ മുതൽമുടക്കിലാണ് ഒരുങ്ങുന്നത്.
തൊണ്ണൂറു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം കൊച്ചിക്കു പുറമേ തിരുവനന്തപുരം . കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലുമായിട്ടാണ് പൂർത്തിയായിരിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ, ഫീനിക്സ് പ്രദൂ , പി.സി . സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കുന്നത്.
: ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ – ഷിബു ചക്രവർത്തി, സംഗീതം – ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിപാൽ. ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ. എഡിറ്റിംഗ് – മനോജ് കണ്ണോത്ത്. കലാസംവിധാനം – സാബു റാം. മേക്കപ്പ് – റോഷൻ എൻ. ജി. കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി. സൗണ്ട് ഡിസൈൻ – കിഷൻ സപ്താ. ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . – വി ബോസ്. ഡിസൈൻ – ആൻ്റെണി സ്റ്റീഫൻ. കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. വാഴൂർ ജോസ്.