“ഇതിലും സ്നേഹമുള്ളൊരു കോ-സ്റ്റാറിനെ എനിക്കിനി കിട്ടില്ല”: കല്യാണിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി ലിസി

','

' ); } ?>

മകള്‍ക്കൊപ്പം സ്ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലൊന്നാണെന്ന് കുറിപ്പ് പങ്കുവെച്ച് നടി ലിസി. ഇതിലും സ്‌നേഹമുള്ള ഒരു കോ-സ്റ്റാറിനെ തനിക്ക് ചോദിച്ച് വാങ്ങാൻ കഴിയില്ലെന്നും, സ്വന്തം മകളുടെ യഥാർത്ഥ അമ്മയായിരിക്കെ തന്നെ സ്ക്രീനിലും അമ്മയായി അഭിനയിക്കാന്‍ സാധിച്ചത് അവിശ്വസനീയമായ ഒരു അനുഭവമാണെന്നും ലിസി കുറിച്ചു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ലിസിയുടെ പ്രതികരണം.

ലിസിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

എന്റെ പ്രിയപ്പെട്ട കല്ല്യാണി, കല്യാണ്‍ ജൂവലേഴ്സിന്റെ ഈ മനോഹരമായ പരസ്യചിത്രത്തില്‍ നിന്നോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് എത്ര വലിയ സന്തോഷമായിരുന്നെന്നോ. എന്നെ കംഫര്‍ട്ടബിള്‍ ആക്കാന്‍ നീ എപ്പോഴും ശ്രദ്ധിച്ചിരുന്നു, ഇതിലും സ്‌നേഹമുള്ള ഒരു കോ-സ്റ്റാറിനെ എനിക്ക് ചോദിച്ചു വാങ്ങാന്‍ കഴിയില്ല! വളരെ ഈസിയായും ഗ്രേസോടെയും ആത്മാര്‍ത്ഥതയോടെയും നീ അഭിനയിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വലിയ അഭിമാനമാണ് തോന്നിയത്!

നിന്റെ അമ്മ എന്ന നിലയില്‍, ആന്റണി, ലോക എന്നീ സിനിമകള്‍ക്കായുള്ള കഠിനമായ പരിശീലനങ്ങള്‍ക്ക് ശേഷം ശരീരത്തില്‍ മുറിവുകളും ഉളുക്കിയ കണങ്കാലുമായി നീ വീട്ടിലേക്ക് വന്ന ദിവസങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. അന്ന് എന്റെ മനസ്സ് ഒരുപാട് വിഷമിച്ചു. പിന്നീട് ‘ശേഷം മൈക്കില്‍ ഫാത്തിമ’യ്ക്ക് വേണ്ടി സുരഭി ലക്ഷ്മിയോടൊപ്പം ദിവസങ്ങളോളം ചെലവഴിച്ച് ഡയലോഗുകളും ഭാഷാശൈലിയും കൃത്യമായി പഠിച്ചെടുക്കാന്‍ നീ പരിശ്രമിക്കുന്നത് കണ്ടപ്പോള്‍, നിന്നോട് എനിക്ക് വലിയ ബഹുമാനമാണ് തോന്നിയത്! നിന്റെ ഈ സമര്‍പ്പണവും അച്ചടക്കവും കലയോടുള്ള അഭിനിവേശവും ഓരോ ദിവസവും എന്നെ പ്രചോദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു

നിന്റെ യഥാര്‍ത്ഥ അമ്മയായിരിക്കെത്തന്നെ റീല്‍ അമ്മയായി അഭിനയിക്കാന്‍ എനിക്ക് അവിശ്വസനീയമായ അവസരം ലഭിച്ചപ്പോള്‍ ജീവിതം ഒരു പൂര്‍ണ്ണതയിലെത്തി! വാക്കുകള്‍ക്ക് അതീതമായ ഒരു അനുഭവമായിരുന്നു അത്, ഞാന്‍ എന്നും നെഞ്ചിലേറ്റുന്ന ഒന്ന്. വിലമതിക്കാനാവാത്ത ഈ നിമിഷം സാധ്യമാക്കിയതിന് കല്യാണ്‍ ജൂവലേഴ്സിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോടും ആരാധകരോടും, നിങ്ങള്‍ എപ്പോഴും എന്റെ കൂടെ നില്‍ക്കുകയും എന്നെ ഒരുപാട് സ്‌നേഹത്തോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന്, ഈ മനോഹരമായ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ ഹൃദയം നന്ദികൊണ്ട് നിറയുകയാണ്! നിങ്ങളുടെ നിഴല്‍ പോലെയുള്ള പിന്തുണയില്ലാതെ എനിക്ക് ഇവിടെയെത്താന്‍ കഴിയുമായിരുന്നില്ല. നിങ്ങളോടൊപ്പമുള്ള യാത്രകള്‍ക്കായി ഞാന്‍ കാത്തിരിക്കുമ്പോള്‍, നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും തുടര്‍ന്നും എന്നോടൊപ്പം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”

വര്‍ഷങ്ങള്‍ക്ക് ശേഷം ലിസി ലക്ഷ്മി അഭിനയത്തിലേക്ക് തിരിച്ചു വന്നത് ആരാധകര്‍ ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു അത്. അതും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രത്തില്‍ മകള്‍ കല്യാണിയ്‌ക്കൊപ്പമായിരുന്നു ആ തിരിച്ചുവരവ്. വേര്‍പിരിഞ്ഞ് വീണ്ടും ഒന്നിച്ച ദമ്പതികള്‍ ഒന്നിച്ചു പ്രവൃത്തിക്കുന്നു എന്ന സന്തോഷവും ആരാധകര്‍ക്കുണ്ടായിരുന്നു.

തലക്കെട്ടുകൾ നൽകൂ.