ഉദയനിധിയുടെ അധിക്ഷേപ പരാമർശം: ‘സമാധാനമാണ് എന്റെ വഴി’ എന്ന് തൃഷ,

','

' ); } ?>

ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്റെ അധിക്ഷേപ പരാമർശത്തെ തുടർന്ന് തമിഴ്‌നാട് രാഷ്ട്രീയം പുകയുമ്പോഴും ചർച്ചയായി മൗനം തുടരുന്ന നടി തൃഷയുടെ മുൻ ഇൻസ്റ്റാഗ്രാം പോസ്റ്റ്. വിവാദങ്ങൾക്ക് ഒരാഴ്ച മുൻപ് താരം പങ്കുവെച്ച ചിത്രവും അതിന്റെ അടിക്കുറിപ്പുമാണ് പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്. വരാനിരിക്കുന്ന വിവാദങ്ങളെ മുൻകൂട്ടി കണ്ട് താരം നൽകിയ പരോക്ഷ മറുപടിയാണിതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

ഡാർക് ബ്രൗൺ നിറത്തിലുള്ള സ്ലീവ്‌ലെസ് വേഷമണിഞ്ഞ ചിത്രത്തോടൊപ്പം “സമാധാനത്തോടെയിരിക്കുക എന്നത് ഒരു തീരുമാനമാണ്” എന്ന അർഥം വരുന്ന ക്യാപ്ഷനോടെയായിരുന്നു തൃഷ പോസ്റ്റ് പങ്കുവെച്ചിരുന്നത്. ചുറ്റുമുള്ള നെഗറ്റീവിറ്റികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും, അനാവശ്യ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നുമുള്ള കൃത്യമായ സൂചനയാണ് ഈ കുറിപ്പിലൂടെ താരം നൽകുന്നത്.

തഞ്ചാവൂരിൽ കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ സദസ്സിലുണ്ടായിരുന്ന പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞപ്പോഴായിരുന്നു ഉദയനിധി അധിക്ഷേപകരമായ ദ്വയാർഥ പ്രയോഗം നടത്തിയത്. സംഭവം വൻ രാഷ്ട്രീയ കോലാഹലങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെക്കുകയും ഉദയനിധിയെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. സംസ്ഥാനമാകെ തനിക്കെതിരെ നടക്കുന്ന ഈ സംഭവവികാസങ്ങളിലൊന്നും ഔദ്യോഗികമായി ഇടപെടാതെ, തന്റെ നിലപാട് വ്യക്തമാക്കുന്ന പോസ്റ്റിലൂടെ പ്രതികരിക്കുകയാണ് താരം ചെയ്തത്.