“ഞാൻ കൂടെയുണ്ടെന്നറിഞ്ഞ് പ്രമുഖ നടൻ പിന്മാറി, അയാളില്ലെങ്കിലും അതിലും വലിയ നടന്മാരുടെ കൂടെ ഞാൻ അഭിനയിക്കും”; മഞ്ജു പിള്ള

','

' ); } ?>

സിനിമാ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന മാറ്റിനിർത്തലുകളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ നടി മഞ്ജു പിള്ള. താനാണ് കൂടെ അഭിനയിക്കുന്നതെന്ന് അറിഞ്ഞതോടെ പ്രമുഖ നടൻ പല പ്രോജക്ടുകളിൽ നിന്നും തന്ത്രപൂർവം പിന്മാറിയെന്നും, പ്രൊഡക്ഷൻ കമ്പനികൾ ചില സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഒപ്പം അഭിനയിക്കുന്നത് താനാണെന്ന് അറിഞ്ഞപ്പോള്‍ ഒരു നടനും സിനിമയില്‍ നിന്നും പിന്മാറിയതായും മഞ്ജു പിള്ള പറഞ്ഞു. നടന്റെ പേര് പരാമർശിക്കാതെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു പിള്ള കാര്യങ്ങൾ തുറന്നു പറഞ്ഞത്.

മഞ്ജു പിള്ളയുടെ വാക്കുകൾ:

‘ഞാന്‍ വേണ്ട എന്ന് വച്ച് സിനിമകളുണ്ട്. എന്റെ മാറ്റി നിര്‍ത്തിയതായിട്ട് അറിയില്ല. അതേസമയം, എന്റെ തെറ്റിദ്ധാരണ ആണോ എന്നറിയില്ല, പല സ്ഥലത്തും എന്റെ പേര് പറഞ്ഞിട്ട് ഒരു പ്രൊഡക്ഷന്‍ വേണ്ടാ എന്ന് വച്ചിട്ടുണ്ട്. അവര്‍ വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ അറിഞ്ഞിട്ടുണ്ട്. സത്യാവസ്ഥ അറിയില്ല. അറിയാത്തൊരു കാര്യം പറയാന്‍ പാടില്ല. ആരുടെ ഭാഗത്താണ് ന്യായമെന്ന് അറിയില്ല. ഞാന്‍ പറയുന്നതിനും നിങ്ങള്‍ പറയുന്നതിനും ഇടയിലാണ് സത്യം. അതിനാല്‍ എനിക്ക് അതേക്കുറിച്ച് ആധികാരികമായി സംസാരിക്കാനാകില്ല”

ഒരു ആര്‍ട്ടിസ്റ്റ് അയാളുടെ കൂടെ ഞാന്‍ ആണെന്ന് കേട്ടപ്പോള്‍ അതില്‍ നിന്നും ഒഴിവായെന്ന് കേട്ടിട്ടുണ്ട്. ഒരു തവണയല്ല, മൂന്ന്-നാല് തവണ. എനിക്കറിയാം. കണ്ടാല്‍ ഞാന്‍ ചിരിക്കും സംസാരിക്കും. അറിയാമെന്ന് ഭാവിക്കില്ല. കാരണം ഇതിനൊക്കെ തീരുമാനമുണ്ടാക്കേണ്ടത് ഞാനല്ല. കര്‍മയാണ്. ഞാന്‍ കര്‍മയില്‍ വിശ്വസിക്കുന്നയാളാണെന്നും മഞ്ജു പറയുന്നു. അതേസമയം ആ നടന്‍ നേരിട്ട് പറ്റില്ല എന്ന് പറയില്ല, നൈസായിട്ട് ഒഴിവാക്കും. ആദ്യം ചെയ്യാമെന്ന് പറയും. പിന്നെ സമയം ഇല്ലെന്നും തിരക്കഥ തിരുത്തിയിട്ട് വരൂവെന്നൊക്കെ പറയുകയാണ് ചെയ്യാറ്.

തുടക്കത്തിലൊക്ക വിഷമിച്ചു. കാരണം ആ നടന്‍ വന്നത് എങ്ങനെയാണെന്ന് എനിക്കറിയാം. ഇവന്‍ ഇതെന്ത് കണ്ടിട്ടാണ് എന്ന് ആദ്യം ചിന്തിച്ചിരുന്നു. പിന്നെ ഞാന്‍ നോര്‍മലായി. അദ്ദേഹം ഇല്ലെങ്കിലും അതിലും വലിയ നടന്മാര്‍ ഇപ്പുറത്തുണ്ട്. അവരുടെ കൂടെ ഞാന്‍ അഭിനയിക്കുമെന്നും താരം പറയുന്നു. നടനുമായി തനിക്ക് മുന്‍വൈരാഗ്യം ഇല്ല. ചിലപ്പോള്‍ എനിക്ക് നായികാമുഖം ഇല്ലാത്തതു കൊണ്ടാകാം. ഞാന്‍ പ്രായമുള്ള കഥാപാത്രവും ക്യാരക്ടര്‍ റോളുകളുമാണല്ലോ ചെയ്യുന്നത്. അതുകൊണ്ടായിരിക്കാം.”