“ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹമില്ല, പക്ഷേ എനിക്ക് വേണ്ടത് എന്താണെന്ന് ഇപ്പോൾ അറിയാം”: വേർപിരിയലിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗൗരി കൃഷ്ണൻ

','

' ); } ?>

സീരിയൽ സംവിധായകൻ മനോജുമായുള്ള വിവാഹമോചനത്തിന്റെ കാരണം വ്യക്തമാക്കി നടി ഗൗരി കൃഷ്ണൻ. തനിക്ക് എന്താണ് വേണ്ടത് എന്ന് തനിക്ക് മനസ്സിലായത് വിവാഹ മോചനത്തിന് ശേഷമാണെന്നും, എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന, ചിന്താശേഷിയില്ലാത്ത ഒരാളായി തനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് വ്യക്തമായി മനസ്സിലായെന്നും ഗൗരി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഗൗരി കൃഷ്ണയുടെ വാക്കുകൾ

“ചിലരൊക്കെ വളരെ സഹതാപത്തോടെ നോക്കുന്നവരുണ്ട്. സത്യം പറഞ്ഞാൽ അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. ഞാൻ ഭ​ഗവാനോട് ഇന്നും നന്ദി പറയും. എനിക്ക് എന്താണ് വേണ്ടത് എന്ന് എനിക്ക് വ്യക്തമായത് ഈ ഒരു സംഭവത്തോടെയാണ്. എനിക്ക് എന്ത് പറ്റും. എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന, ചിന്താശേഷിയില്ലാത്ത ഒരാളായി എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് എനിക്ക് വ്യക്തമായി മനസിലായി. ഇനി ഞാൻ ഒരു ജീവിതം തിരഞ്ഞെടുക്കുകയാണെങ്കിൽ ഞാൻ അങ്ങനയേ തിരഞ്ഞെടുക്കുകയുള്ളൂ.

എനിക്ക് കുറേ കാര്യങ്ങൾ ഇതിൽ പഠിക്കാൻ പറ്റി. എനിക്ക് സ്വയം തിരിച്ചറിവുണ്ടായി. പിന്നെ ഈ പറഞ്ഞതുപോലെ ജീവിതത്തിൽ എപ്പോഴും സ്മൂത്ത് ആയിട്ട് ഇരിക്കാൻ പറ്റില്ലല്ലോ. അങ്ങനെയാണെങ്കിൽ നമ്മൾ മരിച്ചു പോകണം. പ്രശ്നങ്ങൾ ഇല്ലാതാകണമെങ്കിൽ. ഇവിടുത്തെ ജീവിതം എന്ന് പറയുന്നത്, ഉയർച്ചകളും താഴ്ചകളുമൊക്കെയുള്ള വിഷമങ്ങളൊക്കെയുള്ളതാണ്.

ആരാണ് ഹാപ്പിയായിട്ടുള്ളത് ?. ആരും ഇല്ല. ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അത് ഭ​ഗവാൻ എന്റെ കൂടെയുള്ളതു കൊണ്ടാ. അത് തരണം ചെയ്യാൻ എനിക്ക് പറ്റിയില്ലേ. ഞാൻ മനസിലാക്കിയത്, ഒരു പ്രശ്നം വരുമ്പോൾ അതിൽ നിന്ന് നമ്മൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും. അത് നിന്ന് അനുഭവിച്ച് തീർത്താൽ നമുക്ക് അപ്പുറത്ത് കടക്കാൻ പറ്റും എന്ന് എനിക്ക് മനസിലായി.

നമ്മൾ ഓടിയാൽ ഇത് വീണ്ടും വരും. ഒരു ടണലിലേക്ക് പോകുമ്പോൾ ആ ഇരുട്ട് കണ്ട് നമ്മൾ അവിടെ നിന്നാൽ, നമുക്ക് അപ്പുറത്ത് പോകാൻ പറ്റില്ല. ആ ടണലിൽ ആ ഇരുട്ട് ഭ​ഗവാനെ വിളിച്ച് നമ്മൾ പോയി, കുറച്ചു ദൂരം ആയിട്ടുണ്ടാകും. പക്ഷേ അതുകഴിഞ്ഞ് നമ്മൾ അപ്പുറത്ത് അല്ലേ എത്തുക. അതെനിക്ക് വ്യക്തമായി. ഈ ഒരു സംഭവത്തോടു കൂടി. അതുകൊണ്ട് ഒന്നിനെയും ആരെയും എനിക്ക് കുറ്റപ്പെടുത്താൻ പറ്റത്തില്ല. ആരെയും ഞാൻ കുറ്റപ്പെടുത്തുന്നുമില്ല.

ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ്. എനിക്ക് ഇങ്ങനെ ജീവിക്കണം, ഇതാണ് എന്റെ ഇഷ്ടങ്ങൾ എന്നുള്ളതു കൊണ്ട്. ഒരാളെ നമ്മൾ വിവാഹം കഴിച്ചു എന്നുവച്ച് എപ്പോഴും അയാളുടെ ഇഷ്ടങ്ങൾ ഒന്നായിരിക്കണമെന്ന് എനിക്കും വാശി പിടിക്കാൻ പറ്റത്തില്ല. നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം അവരെ അവരുടെ ഇഷ്ടങ്ങളിലേക്ക് വിടുക എന്നതാണ്. പിടിച്ചു നിർത്തുന്നിടത്ത് ശരിക്കും എന്റെ ജീവിതമാണ് ഞാൻ പാഴാക്കുന്നത്.

അവരെ അവരുടെ ഇഷ്ടത്തിന് വിടുക. നമ്മൾ നമ്മുടെ കാര്യങ്ങൾ ചെയ്യുക. പക്ഷേ മറ്റൊരാൾ നമ്മളെ ദ്രോഹിക്കാൻ നമ്മൾ നിന്നു കൊടുക്കാതിരിക്കുക. അത്രയേ ഉള്ളൂ. മാതാപിതാക്കളിൽ നിന്ന് പോലും സീറോ പ്രതീക്ഷകളുമായി വേണം നമ്മൾ ജീവിക്കാൻ. പ്രതീക്ഷിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. പുറത്ത് പോവുകയോ ഫ്രണ്ട്സിനൊപ്പം സമയം ചിലവഴിക്കുകയോ ചെയ്യാത്ത ആളായതുകൊണ്ടാകും, ഫാമിലി ടൈം എനിക്ക് വളരെ പ്രധാനമാണ്. പക്ഷേ അത് എനിക്ക് കിട്ടിയില്ല.

അത് അദ്ദേഹത്തിന്റെ തെറ്റല്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ശരികളും താല്പര്യങ്ങളുമുണ്ട്. മനുഷ്യനാണ് ഇഷ്ടങ്ങളും താല്പര്യങ്ങളും മാറും. അത് മനസിലാകുമ്പോൾ നമ്മൾ മാറി കൊടുക്കണം. ഫൈറ്റ് ചെയ്യാൻ നോക്കിയപ്പോഴെല്ലാം അത് കൂടുതൽ വഷളായി. അങ്ങനെ ആ ബന്ധം നശിപ്പിക്കാൻ എനിക്ക് താല്പര്യമില്ല. ഓരോ വ്യക്തിയും ഓരോ രീതിയല്ലേ.

അദ്ദേഹത്തിന് എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ ഇഷ്ടമാണ്. മാസത്തിൽ രണ്ടോ, മൂന്നോ ദിവസമെങ്കിലും ഒരുമിച്ച് ചെലവഴിക്കാൻ കിട്ടിയാൽ ഞാൻ ഹാപ്പിയാണ്. അത് പോലും കിട്ടാതെ വരുമ്പോൾ ആ ബന്ധത്തിൽ തുടരുന്നതിൽ അർത്ഥമില്ല. ആ വ്യക്തിയേയും ആ വ്യക്തിയുടെ പ്രെസൻസും എനിക്ക് വേണം. അല്ലാതെ മാരീഡ് എന്നൊരു സ്റ്റാറ്റസ് മാത്രമുള്ളതുകൊണ്ട് കാര്യമില്ല.

മാരീഡ് എന്നൊരു സ്റ്റാറ്റസോ ലേബലോ എനിക്ക് ആവശ്യമില്ല. ബോൾഡ്നെസും ഇൻഡിപെൻഡന്റും ഒരിക്കലും ഒറ്റയ്ക്ക് ജീവിക്കുന്നതല്ല. എനിക്ക് ഭയങ്കര ആ​ഗ്രഹമാണ് ഒരു പാട്ണറിന്റെ കൂടെയുള്ളൊരു ജീവിതം. അതെനിക്ക് ഇഷ്ടമാണ്. എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടമില്ലാത്ത ഒരാളാണ്. എനിക്കത് വേണം. ഞാൻ ആ​ഗ്രഹിക്കുന്നതു പോലെ തന്നെ എന്നെയും ആ​ഗ്രഹിക്കുന്ന ഒരു വ്യക്തിയായിരിക്കണം. ഇല്ലെങ്കിൽ രണ്ട് പേർക്കും ബുദ്ധിമുട്ടാണ്. ഞാൻ അദ്ദേഹത്തിന് ഒരു ഇറിറ്റേഷൻ ആകുന്നത് എനിക്കൊട്ടും സഹിക്കാൻ പറ്റുന്ന കാര്യമല്ല”.

മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണൻ. സീരിയൽ സംവിധായകൻ മനോജുമായുള്ള ​ഗൗരിയുടെ വിവാഹവും വിവാഹമോചനവുമൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.