“വന്നത് പട്ടാളത്തിൽ നിന്നാണ്, പച്ചക്കറി മാർക്കറ്റിൽ നിന്നല്ല”: മേജർ രവിയുടെ പരാമർശത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വ്യാപാരികൾ

','

' ); } ?>

“ഞാൻ ഇറങ്ങി വന്നത് പട്ടാളത്തിൽ നിന്നാണ്, അല്ലാതെ പച്ചക്കറി മാർക്കറ്റിൽ നിന്നല്ല” എന്ന വിവാദ പരാമർശത്തിൽ സംവിധായകനും നടനുമായ മേജർ രവിക്കെതിരെ ശക്‌തമായ നിയമനടപടികളിലേക്ക് നീങ്ങാൻ ഒരുങ്ങി കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ. തങ്ങളുടെ തൊഴിൽ മേഖലയെ അധിക്ഷേപിക്കുന്ന രീതിയിൽ നടത്തിയ പ്രസ്‌താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് വ്യാപാരി സംഘടനാ ഭാരവാഹികൾ അറിയിച്ചു.

ലക്ഷക്കണക്കിന് ആളുകൾ അധ്വാനിച്ച് ജീവിക്കുന്ന ഒരു മേഖലയെ അപമാനിക്കുന്ന രീതിയിലാണ് മേജർ രവിയുടെ പരാമർശമെന്ന് വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ ആരോപിച്ചു. അധ്വാനിച്ച് ജീവിക്കുന്ന സാധാരണക്കാരായ കച്ചവടക്കാരെയും തൊഴിലാളികളെയും നിസ്സാരവത്കരിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന ഇത്തരം പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. തങ്ങളുടെ തൊഴിൽ മേഖലയെ വേദനിപ്പിച്ച പ്രസ്താവന ഉടനടി പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം.

ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് മേജർ രവി നടത്തിയ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെയാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. ലക്ഷക്കണക്കിന് ആളുകൾ കഷ്ടപ്പെട്ട് അധ്വാനിച്ച് ജീവിക്കുന്ന ഒരു മേഖലയെയും അതിലെ സാധാരണക്കാരായ തൊഴിലാളികളെയും നിസ്സാരവത്കരിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്നതാണ് ഇത്തരം പരാമർശങ്ങളെന്ന് അസോസിയേഷൻ ആരോപിച്ചു. പ്രസ്താവന ഉടനടി പിൻവലിക്കാൻ തയാറായില്ലെങ്കിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും നേതൃത്വം നൽകുമെന്നാണ് വ്യാപാരികളുടെ നിലപാട്.