“ചെറുപ്പത്തിലേ പക്വതയുള്ളവനാക്കിയത് സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഓരോ തീരുമാനങ്ങളെയും ദാരിദ്ര്യം സ്വാധീനിച്ചിട്ടുണ്ട്”; വിജയ് സേതുപതി

','

' ); } ?>

തന്നെ ചെറുപ്പത്തിലേ പക്വതയുള്ളവനാക്കിയത് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്ന് നടൻ വിജയ് സേതുപതി. കുട്ടിക്കാലത്തെ ഓരോ തീരുമാനങ്ങളെയും ബുദ്ധിമുട്ട് സ്വാധീനിച്ചിരുന്നുവെന്നും, കടം തന്നവർ പണം തിരികെ ചോദിച്ച് വീട്ടിൽ വരുമ്പോൾ തൻ്റെ പിതാവിനോടൊപ്പമിരുന്ന് അവരെ നേരിട്ടിരുന്നത് താനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നൽകിയ ഒരു പോഡ്‌കാസ്റ്റിലാണ് അദ്ദേഹം ഇത്തരം കാര്യങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചത്.

“ചെറുപ്പത്തിൽ ഞാൻ കണ്ടത് കൂടുതലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ആയിരുന്നു. യുവത്വം ദാരിദ്ര്യവും കഷ്‌ടപ്പാടുകളും നിറഞ്ഞതാണെന്ന് ആളുകൾ പറയുന്നു. ഞാൻ ഇക്കാര്യം ചെറുപ്പത്തിൽ പലതവണ നേരിട്ടിട്ടുണ്ട്. അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ, നിങ്ങൾക്ക് അത് എത്രത്തോളം ആവശ്യമുണ്ടെന്ന് കണക്കാക്കേണ്ടതുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയാണ് അത് തീരുമാനിക്കുന്നത്. കടം വാങ്ങുന്നവർ വന്നാലും, അല്ലെങ്കിൽ ആരെങ്കിലും ഇരുന്നാലും, ഞാൻ എൻ്റെ അച്ഛനൊപ്പമിരുന്നു. ഞാൻ അത് കൈകാര്യം ചെയ്‌തു.” വിജയ് സേതുപതി പറഞ്ഞു.

നിലവിൽ 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്. ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഫർസി എന്ന വെബ് സീരീസിലൂടെ ഒടിടി പ്ലാറ്റ്ഫോമിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു. ‘ഗാന്ധി ടോക്സ്’ എന്ന ചിത്രമാണ് അദ്ദേഹത്തിൻ്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

‘ട്രെയിൻ’ ഉൾപ്പെടെയുള്ള നിരവധി പ്രോജക്റ്റുകൾ വിജയ് സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. പുരി ജഗന്നാഥ് ഒരുക്കുന്ന സ്ലം ഡോഗ്: 33 ടെമ്പിൾ റോഡ് എന്ന ചിത്രവും അദ്ദേഹത്തിന്റേതായി വരുന്നുണ്ട്. തബു, സംയുക്ത, ദുനിയ വിജയ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റുതാരങ്ങൾ.