തെറ്റായ തെരഞ്ഞെടുപ്പായിരുന്നില്ല ആ പ്രണയം; ബ്രേക്കപ്പിന് പിന്നിലെ കാരണം വെളിപ്പെടുത്തി സ്വാസിക

','

' ); } ?>

മുൻ കാമുകനെക്കുറിച്ചും പങ്കാളിയിൽ താൻ ആഗ്രഹിക്കുന്ന പ്രധാന ഗുണത്തെക്കുറിച്ചും വെളിപ്പെടുത്തി നടി സ്വാസിക. തമിഴ് യൂട്യൂബ് ചാനലായ ജെഎഫ്ഡബ്ല്യു (JFW) ബിഞ്ചിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്നത്. ഒരു പങ്കാളിയിൽ താൻ കാണാൻ ആഗ്രഹിക്കുന്ന പ്രധാന ഗുണം എന്താണെന്നും അഭിമുഖത്തിൽ താരം വ്യക്തമാക്കുന്നുണ്ട്.

”ബഹുമാനം കൊടുക്കുന്ന ആള് വേണം. അതായിരുന്നു വേണ്ട ക്വാളിറ്റി. ഭാര്യയെ നോക്കുന്നത് പോലെ തന്നെ അവളുടെ വീട്ടുകാരേയും നല്ല പോലെ നോക്കണം. അത് വച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ആരോഗ്യപരമായ വിവാഹത്തില്‍ പരസ്പരമുള്ള വിശ്വാസം തീര്‍ച്ചയായും ഉണ്ടായിരിക്കണം. സാഹചര്യങ്ങളെ മനസിലാക്കി കൊണ്ട് തീരുമാനമെടുക്കണം.

എനിക്ക് ഇതിന് മുമ്പൊരു പ്രണയബന്ധമുണ്ടായിട്ടുണ്ട്. അതും തെറ്റായ തെരഞ്ഞെടുപ്പായിരുന്നില്ല. ഭംഗിയുള്ള ഒരാളായിരുന്നു അത്. എന്നെ ബഹുമാനിക്കുകയും നന്നായി സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. പക്ഷെ ഇമോഷണല്‍ സ്‌റ്റെബിലിറ്റി ഇല്ലായിരുന്നു. അവരുടെ കുടുംബത്തില്‍ ചില സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായി. ബിസിനസിലൊക്കെ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായപ്പോള്‍ കുടുംബവും പ്രണയവും ബാലന്‍സ് ചെയ്യാന്‍ സാധിച്ചില്ല.” സ്വാസിക പറഞ്ഞു.

”ആ സമയത്താണ് അച്ഛനും ചേട്ടനുമൊക്കെ മരിക്കുന്നത്. അതുകൊണ്ടും അദ്ദേഹം മാനസികമായി തകര്‍ന്നു പോയിരുന്നു. അങ്ങനെ പതിയെ എന്നില്‍ നിന്നും അകന്നു പോയി. അതിനാലാണ് ബ്രേക്കപ്പ് ആയത്. അല്ലാതെ എന്റെ തീരുമാനം തെറ്റായിരുന്നില്ല.” സ്വാസിക കൂട്ടിച്ചേർത്തു.

മലയാളത്തിലും തമിഴിലും ഒരുപോലെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടിയാണ് സ്വാസിക. ടെലിവിഷൻ രംഗത്തുനിന്നും സിനിമയിലെത്തി തനതായ ഒരിടം കണ്ടെത്തിയ താരത്തിന്റെ ഈ തുറന്നുപറച്ചിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്.