“ഞാനെന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പണിയെടുത്തിട്ടുള്ളത് ടിക്കി ടാക്കയ്ക്ക് വേണ്ടിയിട്ടാണ്”; ആസിഫ് അലി

','

' ); } ?>

താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ പണിയെടുത്തിട്ടുള്ള ചിത്രമാണ് ടിക്കി ടാക്കയെന്ന് നടൻ ആസിഫ് അലി. ചിത്രത്തെ കുറിച്ച് ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഞാനെന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പണിയെടുത്തിട്ടുള്ളത് ടിക്കി ടാക്കയ്ക്ക് വേണ്ടിയിട്ടാണ്. പൂർണമായും തിയറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന സിനിമയായിട്ടാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മുഴുനീള ആക്ഷൻ ചിത്രമാണ്”. – ആസിഫ് അലി പറഞ്ഞു.

ആസിഫ് അലിയുടെ വരാൻ പോകുന്ന പ്രൊജക്ടുകളിൽ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ‘ടിക്കി ടാക്ക’. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം ആസിഫ് അലിയുടെ കെ ജി എഫ് ആയിരിക്കുമെന്നായിരുന്നു തുടക്കത്തിലേ വന്ന അഭിപ്രായങ്ങൾ.

വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. വാമിഖ ​ഗബ്ബിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. നസ്‌ലിൻ, ലുക്മാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം വെൽമെയ്ഡ് പ്രൊഡക്ഷന്സും അഡ്വഞ്ചേഴ്സ് കമ്പനിയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

നാവിസ് സേവിയർ, റാം മിർ ചന്ദനി, രാജേഷ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ. ‘കള’ എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെ മുട്ടുകാലിനു ഗുരുതരമായി പരിക്കേറ്റതിനെ ആസിഫ് അലി അഞ്ച് മാസത്തെ വിശ്രമം എടുത്തിരുന്നു.