കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്, ആ മാനസിക ആഘാതം ഏറെക്കാലം വേട്ടയാടി; രേവ കൗരസെ

','

' ); } ?>

ദക്ഷിണേന്ത്യൻ ഭാഷയിലെ ഒരു സിനിമക്കായി പരിഗണിക്കപ്പെട്ട സമയത്ത് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി നടി രേവ കൗരസെ. സംഭവത്തിൻ്റെ മാനസിക ആഘാതം തന്നെ ഏറെക്കാലം വേട്ടയാടിയെന്നും, ബിഗ്‌ബോസ് ജനപ്രീതി വർധിപ്പിച്ചെങ്കിലും കരിയറിലെ അനിശ്ചിതത്വം അവസാനിച്ചിട്ടില്ലെന്നും രേവ പറഞ്ഞു.

“സിനിമയിൽ വിജയിക്കുക അത്ര എളുപ്പമല്ല. ബിഗ്‌ബോസ് ജനപ്രീതി വർധിപ്പിച്ചെങ്കിലും കരിയറിലെ അനിശ്ചിതത്വം അവസാനിച്ചിട്ടില്ല. സിനിമകളിൽ അനുയോജ്യമായ അവസരം എനിക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. ഒരിക്കൽ ദക്ഷിണേന്ത്യൻ ഭാഷയിലെ ഒരു സിനിമക്കായി പരിഗണിക്കപ്പെട്ട സമയത്ത് കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നു. മികച്ച അവസരമായിരിക്കും എന്ന് കരുതിയ ആ സിനിമ എന്നെ മാനസികമായി തകർത്തു. വളരെ പ്രൊഫഷണലായാണ് അവർ ആദ്യം തന്നെ സമീപിച്ചത്. കരാറിൽ ഒപ്പിടുന്നതിനു മുൻപ് അഡ്വാൻസും നൽകി. ഹൈദരാബാദിൽ നടന്ന മൂന്ന് ദിവസത്തെ വർക്ക്ഷോപ്പിൽ പങ്കെടുത്തു.” രേവ പറഞ്ഞു.

“എന്നാൽ പിന്നീട് നിർമാതാക്കൾ മറ്റുവിവരങ്ങൾ അറിയിച്ചില്ല. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ന്നിൽ നിന്ന് ‘പേർസണൽ ഫേവേഴ്സ്’ പ്രതിക്ഷിക്കുന്നതായി അവർ പറഞ്ഞത്. അതിന് വഴങ്ങാൻ തയ്യാറല്ല എന്നതിനാൽ ഉടൻ പിന്മാറി. എന്നാൽ ആ സംഭവത്തിൻ്റെ മാനസിക ആഘാതം ന്നെ ഏറെക്കാലം വേട്ടയാടി. മുക്തയാകാൻ സമയം വേണ്ടിവന്നു. ഒടുവിൽ സഹോദരിയോട് മനസുതുറന്ന് സംസാരിച്ചതിന് ശേഷമാണ് മുന്നോട്ടുപോകാൻ കരുത്തു ലഭിച്ചത്. ഈ സംഭവത്തിന് ശേഷം ഏത് പ്രൊജക്റ്റ് തിരഞ്ഞെടുക്കണമെന്നും, ആരോടൊപ്പം പ്രവർത്തിക്കണമെന്നുമുള്ള കാര്യത്തിൽ ഞാൻ കൂടുതൽ ജാഗ്രതപുലർത്തി തുടങ്ങി.” രേവ കൗരസേ കൂട്ടിച്ചേർത്തു.

റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് രേവ കൗരസെ.