“ഇങ്ങനെ ഒരു സംഘടനയുടെ ആവശ്യം ഇല്ല, മമ്മൂട്ടിയും മോഹൻലാലും ഇടപെട്ട് ‘അമ്മ പിരിച്ചു വിടണം”; ജി സുധാകരൻ

','

' ); } ?>

താരസംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ജി. സുധാകരൻ. ഈ സംഘടന സമൂഹത്തിൽ യാതൊരുവിധ സ്വാധീനവും ചെലുത്തുന്നില്ലെന്നും സാധാരണക്കാർക്ക് ഒട്ടും താത്പര്യമില്ലാത്ത കാര്യങ്ങളാണ് ഇതിനകത്ത് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ സാഹിത്യ ലോകത്ത് തനി ഗ്രൂപ്പിസമാണ് നടക്കുന്നതെന്നും, സിനിമയിൽ അതിനേക്കാൾ മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സാഹിത്യ ലോകത്ത് തനി ഗ്രൂപ്പിസമാണ്. സിനിമയിൽ അതിനേക്കാൾ മോശമാണ്. അമ്മ എന്നൊരു സംഘടന. എന്തൊരു വഴക്കാണ് അവിടെ?. എന്ത് കാര്യം?. ഇവർ കേരളീയ സമൂഹത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ?. ‘അമ്മ’ എന്ന് പറയുന്ന സംഘടന കേരളീയ സമൂഹത്തിൽ ഒരുതരത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ല. സാധാരണക്കാർക്കൊന്നും അറിയില്ല. അവരുടെ സിനിമ കണ്ട് ഇഷ്‌ടപ്പെടുന്നുണ്ടാവും. അമ്മ എന്ന സംഘടനയിൽ നടക്കുന്ന കാര്യങ്ങൾ നാട്ടുകാർക്ക് യാതൊരു താല്പര്യവുമില്ല.’ സുധാകരൻ പറഞ്ഞു.

‘നിങ്ങളുടെ സ്വന്തം കാര്യം. നാട്ടിലുള്ള സാംസ്‌കാരിക മേഖലയിലെ ഉയർന്ന വ്യക്തിത്വങ്ങളായി നിൽക്കേണ്ടവരാണ് സിനിമാതാരങ്ങൾ. ജനങ്ങൾ അവരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവർ ഒരു സംഘടന ഉണ്ടാക്കി. സംഘടനകൾക്ക് തന്നെ അപമാനമല്ലേ ഇത്. അതുകൊണ്ട് മോഹൻലാലും മമ്മൂട്ടിയും ഇടപെട്ട് അവസാനിപ്പിക്കണം. പിരിച്ചുവിടണം. ഒരാവശ്യവുമില്ല’, സുധാകരൻ കൂട്ടിച്ചേർത്തു.