പിറന്നാൾ ആശംസകളുമില്ല, ഇൻസ്റ്റാഗ്രാമിൽ അൺഫോളോയും; വിജയ്‌യും തൃഷയും തമ്മിൽ അകൽച്ചയിലോ?

','

' ); } ?>

തെന്നിന്ത്യൻ സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് നടൻ വിജയ്‍യെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്ത് നടി തൃഷ. വിജയ്‌യുടെ അമ്പത്തിരണ്ടാം ജന്മദിനത്തിൽ തൃഷ ആശംസകൾ നേരാതിരുന്നതും ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായി പ്രചരിക്കുന്നതിനിടെയാണ് പുതിയ നീക്കം. ഇതോടെ ഇരുവരും തമ്മിൽ അകൽച്ചയിലാണോ എന്ന ചോദ്യവുമായി ആരാധകരും നെറ്റിസൺസും രംഗത്തെത്തിക്കഴിഞ്ഞു.

കഴിഞ്ഞദിവസമായിരുന്നു വിജയ്‌യുടെ പിറന്നാൾ. സിനിമ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം നിരവധി പേർ താരത്തിന് ആശംസകളുമായി എത്തിയിരുന്നു. സാധാരണയായി വിജയ്‌യുടെ ജന്മദിനത്തിൽ ‘പ്രിയ സുഹൃത്ത്’, ‘ലെജൻഡ്’ എന്നൊക്കെ വിശേഷിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ തൃഷ ആശംസകൾ പങ്കുവെക്കാറുള്ളതാണ്. 2023 മുതൽ ഈ പതിവ് നടി കൃത്യമായി പിന്തുടരുന്നുമുണ്ട്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും നിർമാതാവ് കൽപ്പാത്തി സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിലും വിജയ്‌ക്കൊപ്പം തൃഷ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ അജിത്തിന്റെ അമ്മ അന്തരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ വിജയ് എത്തിയപ്പോഴും തൃഷ ഒപ്പമുണ്ടായിരുന്നു.

ഇത്രയും അടുത്ത സൗഹൃദം പുലർത്തിയിരുന്ന തൃഷ ഇത്തവണ വിജയ്‌ക്കായി എന്തെങ്കിലും പ്രത്യേക സർപ്രൈസ് ഒരുക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ പതിവ് തെറ്റിച്ചുള്ള നടിയുടെ മൗനവും, തൊട്ടുപിന്നാലെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതും ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. ഇരുവരും തമ്മിൽ പിരിഞ്ഞോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന ആശങ്കയിലാണ് സോഷ്യൽ മീഡിയ. വിജയ്‌യുടെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ നായികയായ തൃഷയുടെ ഈ അപ്രതീക്ഷിത മാറ്റത്തിന്റെ കാരണം തിരയുകയാണ് ഇപ്പോൾ സിനിമാലോകം.