“നിർമിച്ച 15 സിനിമകളിൽ 13 എണ്ണത്തിനും നഷ്ടം വന്നിട്ടില്ല, അവസാനം നിര്‍മിച്ച രണ്ട് സിനിമകൾ ഫ്ലോപ്പായി പോയി”; ഷീലു എബ്രഹാം

','

' ); } ?>

മലയാള സിനിമയിലെ പ്രമുഖ നിർമാണ കമ്പനിയായ അബാം മൂവീസ് നിർമിച്ച അവസാനത്തെ രണ്ട് ചിത്രങ്ങളും വലിയ സാമ്പത്തിക പരാജയമായിരുന്നെന്ന് വെളിപ്പെടുത്തി നടി ഷീലു എബ്രഹാം. ലൈഫ് നെറ്റ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിർമാതാവ് എബ്രഹാം മാത്യുവിന്റെ ഭാര്യ കൂടിയായ താരം ഇക്കാര്യം തുറന്നുപറഞ്ഞത്. എന്നാൽ പരാജയപ്പെട്ട ആ രണ്ട് സിനിമകളുടെ പേര് വെളിപ്പെടുത്താൻ ഷീലു തയ്യാറായില്ല.

തുടർച്ചയായ വിജയങ്ങൾക്ക് ശേഷമാണ് കമ്പനിയ്ക്ക് ഈ തിരിച്ചടിയുണ്ടായതെന്നും താരം കൂട്ടിച്ചേർത്തു. അബാം മൂവീസ് ഇതുവരെ നിർമിച്ച 15 മലയാള സിനിമകളിൽ 13 എണ്ണവും സാമ്പത്തികമായി യാതൊരുവിധ നഷ്ടവും വരുത്തിവെക്കാത്തവയായിരുന്നു. ‘കനൽ’, ‘സോലോ’, ‘ഷീ ടാക്‌സി’, ‘പട്ടാഭിരാമൻ’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ അബാം മൂവീസിന്റെ ബാനറിലാണ് തിയേറ്ററുകളിലെത്തിയത്.

“ഞങ്ങള്‍ ഇത്ര സിനിമകള്‍ ചെയ്തു. അതില്‍ അവസാനം ചെയ്ത രണ്ട് സിനിമകള്‍ ഫ്‌ലോപ്പ് ആണ്. ബിസിനസ് പോലും നടക്കാത്ത സിനിമകളാണ്. ആ രണ്ട് സിനിമകളിലൂടെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഓള്‍മോസ്റ്റ് ഒരു പന്ത്രണ്ടര കോടിയാണ്. പക്ഷെ ആ നഷ്ടം ഞങ്ങളുടെ ബിസിനസിനെയോ കുടുംബത്തെയോ സാമ്പത്തിക സ്ഥിതിയെയോ ബാധിച്ചിട്ടില്ല. നഷ്ടം അദ്ദേഹത്തിന് വിഷമമാണ്. അത്രയും കോടികള്‍ ഉണ്ടാക്കണമെങ്കില്‍ തീര്‍ച്ചയായിട്ടും പുള്ളി വീണ്ടും ശ്രമിക്കണം. പക്ഷെ അപ്പോഴും നമ്മളെ അത് ബാധിക്കില്ല. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഒരു സൈഡില്‍ പുള്ളി ഉണ്ടാക്കിവച്ചിരിക്കുന്ന സ്‌ട്രോംഗ് ആയിട്ടുള്ള ഒരു ബേസ് ഉണ്ട്.” ഷീലു പറഞ്ഞു.

”നമ്മള്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിനു വേണ്ടി നമ്മള്‍ ആ അടിത്തറയില്‍ തൊട്ടുള്ള പൈസ അല്ല ഉപയോഗിക്കുന്നത്. പിന്നെ ആരോടും കടം മേടിച്ചിട്ടല്ല ഒന്നും ചെയ്യുന്നത്. 15 വര്‍ഷമായിട്ട് സിനിമ ചെയ്യുന്നു.15 സിനിമകള്‍ ചെയ്തു. 13 എണ്ണവും നമുക്ക് നഷ്ടമൊന്നുമല്ല. നമ്മള്‍ അത്യാവശ്യം ഓക്കെ ആയിരുന്നു. ഈ രണ്ട് സിനിമകളാണ് നഷ്ടം വന്നിരിക്കുന്നത്. സിനിമയില്‍ നിന്ന് ഒന്നും ഉണ്ടാക്കിയിട്ടൊന്നുമില്ല. സിനിമ എപ്പോഴും അങ്ങനെയാണ്. സിനിമയില്‍ നിന്ന് നമ്മള്‍ ഭയങ്കര സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താം എന്ന് വിചാരിച്ചാല്‍, എനിക്ക് തോന്നുന്നു ഒരു 500 പ്രൊഡ്യൂസേഴ്‌സില്‍ 10 പേര്‍ക്കോ മറ്റോ ആയിരിക്കും അത് ഉണ്ടായിരിക്കുന്നത്.

കൊറോണ സമയത്ത് ഞങ്ങളുടെ ആറ് ഹോട്ടലുകളും ഷട്ട് ഡൗണ്‍ ചെയ്യേണ്ടി വന്നു. മുംബൈയിലുള്ള ബിസിനസ് പൂര്‍ണമായും നിലച്ചുപ്പോയി. ആകെപ്പാടെ ഉണ്ടായിരുന്നത് ഇവിടെ കൊടുത്തിരിക്കുന്ന കുറച്ച് കെട്ടിടങ്ങളില്‍ നിന്ന് കിട്ടുന്ന വാടകയായിരുന്നു. അതും ആ കമ്പനികള്‍ വീണപ്പോള്‍ വാടക പോലും കിട്ടാതായി. അപ്പോഴും ഞങ്ങളുടെ 450 സ്റ്റാഫിന് ഞങ്ങള്‍ കൃത്യമായിട്ട് ശമ്പളം കൊടുത്തുകൊണ്ടിരുന്നു. ഒരു വര്‍ഷം ഒക്കെ കഴിഞ്ഞപ്പോള്‍ ഇത്ര ശതമാനം കട്ട് ചെയ്തിട്ട് കൊടുക്കാന്‍ തുടങ്ങി. അപ്പോഴും ഞങ്ങളെ നിലനിര്‍ത്തിയത് എന്റെ ഭര്‍ത്താവ് ഉണ്ടാക്കിവെച്ച ഒരു ബേസ് ആയിരുന്നു. അ ഫിക്‌സഡ് ഡെപ്പോസിറ്റ് പൊട്ടിച്ചിട്ട് ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.” ഷീലു കൂട്ടിച്ചേർത്തു.