“കോടികൾ പ്രതിഫലം ലഭിക്കുമ്പോൾ തത്വങ്ങളൊക്കെ മറന്ന് കോമാളികളാകും”; രശ്‌മികയ്ക്കെതിരെ സോഷ്യൽ മീഡിയ

','

' ); } ?>

താൻ സസ്യാഹാരിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ മാംസാഹാരത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട നടി രശ്മിക മന്ദാനക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. പണത്തിന് വേണ്ടി നിലപാടുകൾ മാറ്റുന്ന ഇരട്ടത്താപ്പാണ് നടിയുടേതെന്നാണ് ഭൂരിഭാഗം പേരുടെയും വിമർശനം. എന്നാൽ സെലിബ്രിറ്റികൾ തങ്ങൾ വ്യക്തിപരമായി ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിലും അഭിനയിക്കാറുണ്ടെന്ന വാദവുമായി നടിയെ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

“ഞാനിപ്പോൾ ഒരു വെജിറ്റേറിയനായി മാറി. ദിവസവും വർക്കൗട്ട് ചെയ്യുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ എനിക്കിപ്പോൾ വലിയ ശ്രദ്ധയാണ്” എന്ന് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ രശ്മിക പറഞ്ഞിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെയാണ് താരം ഒരു നോൺ-വെജ് മീലിന്റെ പരസ്യത്തിൽ കോഴിയിറച്ചി കഴിക്കുന്നതായി പ്രത്യക്ഷപ്പെട്ടത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. കോടികൾ പ്രതിഫലം ലഭിക്കുമ്പോൾ സ്വന്തം തത്വങ്ങളൊക്കെ മറന്ന് അഭിനയിക്കുന്ന കോമാളികളാണ് സെലിബ്രിറ്റികളെന്നാണ് എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്ന പ്രധാന വിമർശനം.

അടുത്തിടെയായിരുന്നു നടൻ വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹം. വലിയ ആഘോഷത്തോടെ നടന്ന വിവാഹച്ചടങ്ങുകൾക്ക് ശേഷം ആരാധകർക്കായി താരദമ്പതികൾ വിരുന്നും ഒരുക്കിയിരുന്നു. സിനിമ തിരക്കുകൾക്കപ്പുറം സാധാരണക്കാർക്കിടയിലെ പല കാര്യങ്ങളിലും രശ്മിക ഇപ്പോൾ സജീവമായി ഇടപെടാറുണ്ട്. ‘നാഷണൽ ക്രഷ്’ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരത്തിന്റെ പുതിയ പരസ്യമാണ് ഇപ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.