
ഇന്ദ്രൻസിന്റെ നായികയായി അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് തുറന്നു പറഞ്ഞ് നടി മധുബാല. സിനിമയിൽ തന്റെ സഹനടൻ ആരാണെന്നതിനേക്കാൾ, കഥാപാത്രത്തിന്റെ പ്രാധാന്യത്തിനും തിരക്കഥയ്ക്കുമാണ് താൻ മുൻഗണന നൽകുന്നതെന്നും, അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് സംവിധായകന്റെയും നിർമാതാവിന്റെയും പൂർണ്ണമായ തീരുമാനമാണെന്നും മധുബാല പറഞ്ഞു.
‘ആരാണ് എന്റെയൊപ്പം നായക വേഷത്തില്‍ അഭിനയിക്കുന്നത് എന്ന് ഞാന്‍ നോക്കാറില്ല. എന്റെ വേഷം, ചിത്രത്തിന്റെ കഥ, ഞാന്‍ ഈ ചിത്രം ചെയ്യണമോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളാണ് നോക്കാറുള്ളത്. എന്റെ മുന്നില്‍ ഏത് അഭിനേതാവാണ് ഉണ്ടായിരിക്കേണ്ടതെന്നത് സംവിധായകന്റേയും നിര്‍മാതാവിന്റേയും തീരുമാനമാണ്. അവര്‍ ചിത്രത്തിലേത്ത് ഇന്ദ്രന്‍സ് ചേട്ടനെ കൊണ്ടു വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായത് ഭാഗ്യവും അനുഗ്രഹവുമായി കാണുന്നു.” മധുബാല പറയുന്നു.
”ഇന്ദ്രന്‍സ് സാര്‍ ഗംഭീര നടനാണ്. അദ്ദേഹത്തിനൊപ്പമുള്ള അഭിനയം വളരെ നല്ല അനുഭവമായിരുന്നു. ഏണ്‍പതുകള്‍ മുതല്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്. സഹപ്രവര്‍ത്തകയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് എനിക്ക് അറിയാം. ഹോം പോലുള്ള സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം വളരെ പ്രശസ്തമായിരുന്നു. പക്ഷെ എല്ലാവര്‍ക്കും അറിയില്ലായിരുന്നു. കറുപ്പിലൂടെ അദ്ദേഹം എല്ലായിടത്തും ഫെയ്മസ് ആയി. അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്. എല്ലാ വിധ ആശംസകളും.” മധുബാല കൂട്ടിച്ചേർത്തു.
നീണ്ട ഒരിടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് തിരികെ വരികയാണ്. ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലൂടെയാണ് മധുബാലയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. വര്‍ഷ വാസുദേവ് ഒരുക്കുന്ന സിനിമയില്‍ ഇന്ദ്രന്‍സ് ആണ് നായകന്‍. ചിത്രത്തിലെ ഇന്ദ്രന്‍സും മധുബാലയുമുള്ള പാട്ട് കയ്യടി നേടിയിരുന്നു. രണ്ട് അപരിചിതര്‍ക്കിടയില്‍ ഉടലെടുക്കുന്ന ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.