“കഥയിൽ ഇല്ലാതിരുന്നിട്ടും സഹ നടൻ തുടർച്ചയായി ചുംബിച്ചു, തികച്ചും നിസ്സഹായയായിരുന്നു”: ദുരനുഭവം വെളിപ്പെടുത്തി നടി

','

' ); } ?>

കരിയറിൻ്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടി പ്രിയ ബാപ്പട്. ആദ്യ സിനിമയുടെ ചിത്രീകരണ സമയത്ത് സഹനടൻ തന്നെ തുടർച്ചയായി ചുംബിച്ചുവെന്നും അത് തനിക്ക് മാനസികമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയെന്നും പ്രിയ ബാപ്പട് പറഞ്ഞു. കൂടാതെ ആ സമയത്ത് താൻ തികച്ചും നിസ്സഹായയായിരുന്നുവെന്നും തനിക്കുവേണ്ടി സംസാരിക്കാൻ അന്ന് കഴിഞ്ഞില്ലെന്നും പ്രിയ കൂട്ടിച്ചേർത്തു. ഫിലിം ഫെയറിനോട് സംസാരിക്കുകയായിരുന്നു താരം.

ആദ്യ സിനിമയുടെ ചിത്രീകരണ സമയത്ത് സഹനടൻ തുടർച്ചയായി ചുംബിച്ചു. സംഭവം തിരക്കഥയി ഇല്ലായിരുന്നു. അത് എനിക്ക് മാനസികമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. ആ സമയത്ത് ഞാൻ തികച്ചും നിസ്സഹായയായിരുന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. ഒരു ഗാനരംഗത്തിൻ്റെ ചിത്രീകരണത്തിനിടെയാണ് ഈ സംഭവം നടന്നത്. സഹനടൻ സ്വയം ‘ഇംപ്രൊവൈസ്’ ചെയ്യുന്നു എന്ന പേരിൽ എന്നെ വീണ്ടും വീണ്ടും ചുംബിക്കുകയായിരുന്നു.” പ്രിയ പറഞ്ഞു.

“ഇത്തരം ചുംബന രംഗങ്ങളുടെ ആവശ്യകതയെക്കുറിച്ച് ഞാൻ നേരത്തെ തന്നെ സംവിധായകനോട് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ചിത്രീകരണ വേളയിൽ സഹനടൻ്റെ പെരുമാറ്റം നേരത്തെ തീരുമാനിച്ചതിലും അപ്പുറമായിരുന്നു. അത് മാത്രമല്ല, ചിത്രീകരണത്തിനു ശേഷവും ദുരനുഭവം തുടർന്നു. ഞാൻ താമസിച്ചിരുന്ന അതേ ഹോട്ടലിൽ തന്നെയായിരുന്നു സഹനടനും താമസിച്ചിരുന്നത്. പലതവണ താല്പര്യമില്ലെന്ന് അറിയിച്ചിട്ടും ഭക്ഷണം കഴിക്കാൻ കൂടെ വരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നിരന്തരം ശല്യം ചെയ്‌തിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഭർത്താവായ ഉമേഷ് കാമത്താണ് എനിക്ക് കരുത്തായി നിന്നത്.” പ്രിയ കൂട്ടിച്ചേർത്തു.

മറാത്തി സിനിമയിലൂടെയും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും വലിയ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് പ്രിയ ബാപ്പട്. ‘സിറ്റി ഓഫ് ഡ്രീംസ്’ എന്ന വെബ് സീരീസിലെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ‘കാക്‌്പർശ്’, ‘ഹാപ്പി ജേർണി’, ‘ആംഹി ദോഗി’ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ പ്രിയ കൈകാര്യം ചെയ്തിട്ടുണ്ട്.