
നസ്ലിൻ നായകനായെത്തുന്ന പുതിയ ചിത്രം “മോളിവുഡ് ടൈംസിന്” ട്രെയിലറില്ലാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കി സംവിധായകൻ അഭിനവ് സുന്ദർ നായക്. സിനിമയ്ക്ക് പ്രീ റിലീസ് ട്രൈലർ ഇല്ലെന്നാണ് അഭിനവ് സുന്ദർ നായക് വ്യക്തമാക്കിയിരിക്കുന്നത്.
സിനിമയെ കുറിച്ച് കൂടുതൽ ഒന്നും തന്നെ അറിയാതെ പോയി കാണുക എന്നാണ് സംവിധായകൻ പറയുന്നത്. പറ്റുമെങ്കിൽ ടീസർ പോലും കാണാതെ ഇരിക്കാനും സംവിധായകൻ പറയുന്നു. എക്‌സിൽ വന്ന ഒരു പോസ്റ്റിന് മറുപടിയായാണ് അഭിനവ് സുന്ദർ നായക് പ്രതികരിച്ചത്.
ചിത്രം നാളെ പുറത്തിറങ്ങുകയാണ്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമാണിത്. കമിംഗ് ഓഫ് ഏജ് ഴോണറിൽ എത്തുന്ന ചിത്രത്തിൽ വിനീത് മാധവ് എന്ന കഥാപാത്രമായാണ് നസ്‌ലെൻ എത്തുന്നത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്നത് ഒരു ടീസറും ഒരു പാട്ടും മാത്രമായിരുന്നു.
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.