“എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു”; അൻസിബയുടെ നിയമനടപടികളിൽ പ്രതികരിച്ച് ടിനി ടോം

','

' ); } ?>

നടി അൻസിബ ഹസ്സന്റെ ആരോപണങ്ങൾക്കും, നിയമനടപടി നീക്കങ്ങളോടും പ്രതികരിച്ച് നടൻ ടിനി ടോം. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കറുകപ്പിള്ളിയിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മറുപടി പറഞ്ഞുകൊണ്ടിരിക്കവേ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാൾ ടിനി ടോമുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ തങ്ങൾക്ക് ഏറെ മനപ്രയാസമുണ്ടെന്ന് പറഞ്ഞത്. ഇതിനെത്തുടർന്നാണ് അദ്ദേഹം എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നുവെന്ന് പറഞ്ഞത്.

മലയാള ചലച്ചിത്ര താരസംഘടന ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം നടൻ ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയത് ഈയിടെയാണ്. തനിക്കെതിരേ ടിനി ടോം ക്രൂരമായ അപവാദപ്രചാരണം നടത്തിയെന്നും വർഗീയമായി അധിക്ഷേപിച്ചെന്നും അൻസിബ പറഞ്ഞിരുന്നു. ഞായറാഴ്‌ച നടിയും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ലക്ഷ്‌മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിതാ എസ്പെസ്ഐ വി.ആർ. രേഷ്‌മയ്ക്കുമെതിരായ പരാതിയിൽ മൊഴി നൽകാൻ എത്തിയപ്പോഴും ടിനിയെ അൻസിബ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

‘ടിനി ടോം എന്നോട് മാത്രമല്ല, ഒരു സമൂഹത്തിനോടാണ് ദ്രോഹം ചെയ്തത്. പ്രത്യേകിച്ച് കേരളം പോലെ മതനിരപേക്ഷമായ ഒരു സംസ്ഥാനത്തുള്ള ജനങ്ങളോടാണ് തെറ്റ് ചെയ്‌തത്. വളരേ മോശമാണത്. വ്യക്തി വൈരാഗ്യം തീർക്കാൻ ഒരാൾക്കെതിരേ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസ്സൻ ആയതുകൊണ്ട് ഇതങ്ങ് ഉപയോഗിച്ചേക്കാം എന്ന് കരുതി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ഭാഗ്യവശാൽ കേരളത്തിലാണ് നമ്മൾ എല്ലാവരും ജീവിക്കുന്നത്. മലയാളികൾക്ക് എല്ലാവർക്കും കാര്യം മനസിലായി. ചെയ്‌തത്‌ ന്യായീകരിക്കാൻ പറ്റില്ല. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ പറ്റുള്ളൂ’, അൻസിബ പറഞ്ഞു.