“രാഷ്ട്രീയ വിജയത്തിനപ്പുറം ഒരു മകൻ തന്റെ അമ്മയ്ക്ക് നൽകുന്ന ഏറ്റവും വലിയ ആദരവ്”; കുറിപ്പുമായി മാധവ് സുരേഷ്

','

' ); } ?>

തമിഴക രാഷ്ട്രീയത്തിലെ പുത്തൻ അധ്യായത്തിന് സാക്ഷ്യം വഹിച്ച ദളപതി വിജയ്‌യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവ ചർച്ചയാണ്. ചടങ്ങിൽ പങ്കെടുത്ത നടി തൃഷയുടെ ദൃശ്യങ്ങളും വിജയ്-തൃഷ സൗഹൃദവും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെ, ഈ വിഷയത്തിൽ വ്യത്യസ്തമായൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. രാഷ്ട്രീയ വിജയത്തിനപ്പുറം ഒരു മകൻ തന്റെ അമ്മയ്ക്ക് നൽകുന്ന ഏറ്റവും വലിയ ആദരവായാണ് ഈ നിമിഷത്തെ മാധവ് വിശേഷിപ്പിക്കുന്നത്.

തൃഷയുടെ ജന്മദിനത്തിൽ വിജയ് രാഷ്ട്രീയ വിജയം നേടിയതിനെക്കുറിച്ചാണ് ഭൂരിഭാഗം പേരും സംസാരിക്കുന്നത്. എന്നാൽ, തന്റെ കണ്ണിലുടക്കിയത് മാതൃദിനത്തിൽ ഒരു മകൻ തന്റെ അമ്മയ്ക്ക് നൽകിയ വലിയ സമ്മാനമാണെന്ന് മാധവ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. “തൃഷയുടെ ജന്മദിനത്തിൽ വിജയ് വിജയിച്ചതിനെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. പക്ഷേ എന്റെ മുന്നിൽ തെളിയുന്ന ചിത്രം അതല്ല; മാതൃദിനത്തിൽ തന്റെ അമ്മ അഭിമാനത്തോടെ മുന്നിലിരിക്കുമ്പോൾ അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ്” എന്ന വരികളടങ്ങിയ പോസ്റ്ററാണ് മാധവ് പങ്കുവെച്ചത്.

വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയ വേളയിൽ വേദിയുടെ മുൻനിരയിൽത്തന്നെ മാതാവ് ശോഭയും പിതാവ് എസ്.എ. ചന്ദ്രശേഖറും സന്നിഹിതരായിരുന്നു. രാഷ്ട്രീയ മാറ്റങ്ങൾക്കപ്പുറം, തന്റെ മാതാപിതാക്കൾക്ക് അഭിമാനമായി മാറിയ മകന്റെ ചിത്രം മുൻനിർത്തിയുള്ള മാധവിന്റെ ഈ നിരീക്ഷണം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കരിയറിലും ജീവിതത്തിലും വിജയ് കൈവരിച്ച ഈ വലിയ നേട്ടം മാതൃദിനത്തോട് ചേർത്തുപിടിക്കുന്ന മാധവിന്റെ പോസ്റ്റ് ആരാധകർക്കിടയിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.