“സ്ട്രെസ് കൂടിയപ്പോൾ ഭക്ഷണം കഴിച്ച് അത് കുറയ്ക്കാമെന്ന് കരുതിയത് വലിയ മണ്ടത്തരമായിപ്പോയി, 22 വയസ്സുള്ള ഒരാളുടെ അമ്മയായി അഭിനയിക്കാൻ വരെ വിളിച്ചു”; ജ്യോതി കൃഷ്ണ

','

' ); } ?>

നീണ്ടനാളായി ക്യാമറക്കണ്ണുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്നതിൻ്റെ കാരണം തുറന്നുപറഞ്ഞ് നടി ജ്യോതികൃഷ്ണ. അമിതമായി ശരീരഭാരം വർധിച്ചതും അതുമൂലമുണ്ടായ ആത്മവിശ്വാസക്കുറവുമാണ് തന്നെ മാറിനിൽക്കാൻ പ്രേരിപ്പിച്ചതെന്ന് താരം വെളിപ്പെടുത്തി. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം മനസ്സ് തുറന്നത്. കഴിഞ്ഞ ഡിസംബറിലെ യൂറോപ്പ് യാത്രയ്ക്ക് ശേഷമാണ് തൻ്റെ ശരീരഭാരം വർധിച്ചു തുടങ്ങിയതെന്ന് ജ്യോതി പറയുന്നു.

76 കിലോയിൽ നിന്നും റമദാൻ മാസത്തെ ഭക്ഷണരീതികളും യുദ്ധസാഹചര്യം സൃഷ്ടിച്ച സ്ട്രെസ്സും കാരണം ഭാരം 81 കിലോയിലേക്ക് എത്തി. സ്ട്രെസ് കൂടിയപ്പോൾ ഭക്ഷണം കഴിച്ച് അത് കുറയ്ക്കാമെന്ന് കരുതിയത് വലിയ മണ്ടത്തരമായിപ്പോയെന്നും, കണ്ണാടിയിൽ നോക്കുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയായെന്നും താരം പറഞ്ഞു. മുഖത്ത് കറുത്ത പാടുകൾ വന്നതും വല്ലാത്ത ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ജ്യോതി കൂട്ടിച്ചേർത്തു. ശരീരഭാരം വർധിച്ചതിനെത്തുടർന്ന് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ചും താരം വൈകാരികമായി സംസാരിച്ചു.

1992-ൽ ജനിച്ച താനൊരു ’90s കിഡ്’ ആണെന്ന് തെളിയിക്കാൻ രേഖകൾ പോലും കാണിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് താരം പരിതപിച്ചു. തന്നെക്കാൾ പ്രായമുള്ളവർ പോലും ‘ആൻ്റി’ എന്ന് വിളിക്കുന്നത് വലിയ വിഷമമുണ്ടാക്കിയെന്നും താരം വെളിപ്പെടുത്തി. ഒരു തമിഴ് സിനിമയിൽ നിന്ന് വന്ന കാസ്റ്റിംഗ് കോളാണ് തന്നെ മാറ്റി ചിന്തിപ്പിച്ചത്. 22 വയസ്സുള്ള ഒരാളുടെ അമ്മയായി അഭിനയിക്കാനാണ് തന്നെ അവർ വിളിച്ചത്. ആ പ്രായത്തിലുള്ള വേഷങ്ങൾ ചെയ്യാൻ ഇനിയും സമയമുണ്ടെന്ന തിരിച്ചറിവാണ് ഭാരം കുറയ്ക്കാൻ കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.

“കുറച്ചു ദിവസങ്ങളായി എൻ്റെ ഫോളോവേഴ്‌സിൽ ചിലർ ചോദിക്കുന്നു, ‘ജ്യോതി എന്തുപറ്റി ഇപ്പോൾ കാണാൻ ഇല്ലല്ലോ?’ എന്ന്. ശരിയാണ് ഒന്നും ഉണ്ടായിരുന്നില്ല, അതിൻ്റെ കാരണം, എനിക്ക് വളരെ വൃത്തികെട്ട കോംപ്ലെക്‌സ് ആണെന്നു തന്നെ പറയണം. കാരണം അടുത്തിടെ ഭയങ്കരമായി വണ്ണം വച്ചിരുന്നു, അതോടെ എൻ്റെ മുഴുവൻ ആത്മവിശ്വാസവും പോയി. അതൊരു ഒന്നൊന്നര വണ്ണം വെയ്പ്പ് ആയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു മാസത്തെ യൂറോപ്പ് ട്രിപ്പ് പോയി. തിരിച്ചു വന്നു കഴിഞ്ഞപ്പോൾ ഞാൻ ആ സത്യം മനസ്സിലാക്കി, ശരീരഭാരം നാലുകിലോ കൂടിയിട്ടുണ്ട്.

ഭാരം കുറയ്ക്കാം, അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലല്ലോ എന്ന് വിചാരിച്ചു. ആ സമയത്ത് 76 കിലോ ആയിരുന്നു. അപ്പോഴാണ് റമദാൻ വന്നത്. റമദാൻ വന്നപ്പോൾ ഞാൻ വിചാരിച്ചു, നമുക്ക് നല്ല സ്‌നാക്ക്സ് ഒക്കെ കിട്ടുന്ന സമയമല്ലേ അടുത്ത മാസം മുതൽ വെയ്റ്റ് കുറയ്ക്കാമെന്ന്. അപ്പോഴേക്കും യുദ്ധം വന്നു. ഞങ്ങൾക്ക് ഇവിടെ നിന്ന് പല കാര്യങ്ങളും വളരെ വ്യക്തമായി കാണാൻ പറ്റുന്നതുകൊണ്ട് സ്ട്രെസ് കൂടി. സ്ട്രെസ് കൂടിയപ്പോൾ ഭക്ഷണം കഴിച്ചു സ്ട്രെസ് കുറയ്ക്കാം എന്ന് കരുതി, അത് ഭയങ്കര മണ്ടത്തരം ആയിരുന്നു. അങ്ങനെ എല്ലാം കഴിഞ്ഞപ്പോഴേക്കും ഞാൻ 81 കിലോ ആയി എന്ന സത്യം മനസ്സിലാക്കി. അതോടെ ആത്മവിശ്വാസം മുഴുവൻ പോയി.” ജ്യോതി കൃഷ്ണ പറഞ്ഞു.

ഭാരം കുറയ്ക്കാം, അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലല്ലോ എന്ന് വിചാരിച്ചു. ആ സമയത്ത് 76 കിലോ ആയിരുന്നു. അപ്പോഴാണ് റമദാൻ വന്നത്. റമദാൻ വന്നപ്പോൾ ഞാൻ വിചാരിച്ചു, നമുക്ക് നല്ല സ്‌നാക്ക്‌സ്‌ ഒക്കെ കിട്ടുന്ന സമയമല്ലേ അടുത്ത മാസം മുതൽ വെയ്റ്റ് കുറയ്ക്കാമെന്ന്. അപ്പോഴേക്കും യുദ്ധം വന്നു. ഞങ്ങൾക്ക് ഇവിടെ നിന്ന് പല കാര്യങ്ങളും വളരെ വ്യക്തമായി കാണാൻ പറ്റുന്നതുകൊണ്ട് സ്ട്രെസ് കൂടി. സ്ട്രെസ് കൂടിയപ്പോൾ ഭക്ഷണം കഴിച്ചു സ്ട്രെസ് കുറയ്ക്കാം എന്ന് കരുതി, അത് ഭയങ്കര മണ്ടത്തരം ആയിരുന്നു. അങ്ങനെ എല്ലാം കഴിഞ്ഞപ്പോഴേക്കും ഞാൻ 81 കിലോ ആയി എന്ന സത്യം മനസ്സിലാക്കി. അതോടെ ആത്മവിശ്വാസം മുഴുവൻ പോയി.

ഫോട്ടോ എടുക്കാൻ താല്‌പര്യമില്ലാതെയായി. ഏത് ഫോട്ടോയിൽ നോക്കുമ്പോഴും മത്തങ്ങ പോലെ ഇരിക്കുന്നു. ശരീരം വണ്ണം വച്ചപ്പോൾ മുഖത്തും ഒരുപാട് മാറ്റങ്ങൾ വന്നു, മുഖത്ത് കറുത്ത പാടുകൾ എവിടെനിന്ന് വന്നു എന്നുപോലും അറിയില്ല. വല്ലാത്ത ഡിപ്രെഷനിൽ ആയിപോയി. അതിനിടയിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. എനിക്ക് എൻ്റേതായ സമയം കിട്ടാതായി. അതുകൊണ്ടാണ് ഞാൻ ആക്‌ടീവ് അല്ലാതിരുന്നത്. എന്നെ അന്വേഷിച്ച കുറച്ചുപേരോടാണ് ഞാൻ ഇത് പറയുന്നത്, നിങ്ങളോട് ഇത് ആരെങ്കിലും ചോദിച്ചോ എന്ന കമൻ്റുമായി വരരുതേ.

നമ്മളെക്കാൾ പൊക്കമുള്ള കുട്ടികൾ വന്ന് ആൻ്റി എന്ന് വിളിക്കുമ്പോൾ ഉള്ള അവസ്‌ഥ. ഞാനൊരു 90സ് കിഡ് ആണെന് പറഞ്ഞിട്ടും ആരും മനസ്സിലാക്കുന്നില്ല. എൻ്റെ ആധാർ കാർഡ് നോക്കു ഞാൻ 1992ൽ ഉള്ളതാണ്. ഇതടക്കം ഞാൻ കാണിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. രണ്ടു ദിവസം മുൻപ് ഒരു തമിഴ് സിനിമയിൽ നിന്ന് എന്നെ ഒരു കാസ്‌റ്റിങ് ഏജൻസി കോൺടാക്റ്റ് ചെയ്തു. എനിക്ക് തമിഴ് സിനിമ ചെയ്യാൻ വളരെ ഇഷ്‌ടമാണ്. അവർ എന്നോട് പറഞ്ഞു മാം ഇതൊരു ‘അമ്മ’ കഥാപാത്രമാണ്, ഞാൻ പറഞ്ഞു പിന്നെന്താ നമുക്ക് ചെയ്യാം. പിന്നീടാണ് ഞാൻ അറിഞ്ഞത് അവർ എന്നെ വിളിച്ചത് 22 വയസ്സുള്ള ഒരാളിന്റെ അമ്മ ആകാനാണ്. കുഴപ്പമൊന്നുമില്ല, എന്നാലും ഞാൻ ആലോചിച്ചു, ഇപ്പോഴേ അങ്ങനത്തെ റോൾ ചെയ്യേണ്ട ആവശ്യമുണ്ടോ? കുറച്ചുകൂടി കഴിഞ്ഞാൽ എന്തായാലും അങ്ങനത്തെ റോളുകളെ കിട്ടു.

ഇതില്ലാം കൂടി ആയപ്പോൾ എനിക്ക് മനസ്സിലായി ഇനി നന്നാക്കാൻ ഞാൻ തീരുമാനിച്ചാലേ പറ്റൂ. അങ്ങനെ ഞാൻ നന്നാകാൻ തീരുമാനിച്ചു. നന്നാവാൻ പലവട്ടം തീരുമാനിച്ച് പരാജയപ്പെട്ടിട്ടുള്ളതുകൊണ്ട് ഞാൻ തീരുമാനിച്ചു ഇത്തവണ ആരെയെങ്കിലുമൊക്കെ അറിയിച്ചിട്ട് നന്നാവാൻ തീരുമാനിച്ചാൽ നമ്മൾ ഉഴപ്പുമ്പോൾ ആരെങ്കിലുമൊക്കെ ചോദിയ്ക്കാൻ ഉണ്ടാകും. അങ്ങനെ ഞാൻ വെയ്റ്റ് കുറക്കാൻ തീരുമാനിച്ചു, അതിനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ്.

ആർക്കെങ്കിലും എൻ്റെ ഒപ്പം കൂടാൻ താല്‌പര്യമുണ്ടെങ്കിൽ ഈ യാത്രയിൽ ഒപ്പം ചേരാം. ഓരോരുത്തരുടെ ശരീരമൊക്കെ എങ്ങനെ വെക്കണം എന്നത് അവരവരുടെ ഇഷ്ടമാണ് പക്ഷെ എനിക്ക് കുറച്ചു വണ്ണം കുറഞ്ഞിരിക്കുന്ന്‌താണ് ഇഷ്‌ടം. നമുക്ക് ഇഷ്ട‌മുള്ള വസ്ത്രങ്ങളൊക്കെ ധരിക്കണമെങ്കിൽ വണ്ണം വച്ചിരുന്നാൽ പറ്റില്ല, പല സ്‌ഥലത്തുനിന്നും ചോദ്യം വരും അയ്യോ എന്തൊരു വണ്ണം വച്ചിരിക്കുന്നു എന്ന്. അതുകൊണ്ടാണ് ഞാൻ നന്നാകാൻ തീരുമാനിച്ചത്, എല്ലാവരുടെയും അനുഗ്രഹം എനിക്ക് ഉണ്ടാകണം.” ജ്യോതി കൃഷ്ണ കൂട്ടിച്ചേർത്തു.

മലയാള ചലച്ചിത്ര രംഗത്ത് നടി, അവതാരക, നർത്തകി എന്നീ നിലകളിൽ ശ്രദ്ധേയയായ താരമാണ് ജ്യോതികൃഷ്‌ണ. 2011-ൽ മമ്മൂട്ടി ചിത്രമായ ‘ബോംബെ മാർച്ച് 12’-ലൂടെ അരങ്ങേറ്റം കുറിച്ച താരം, ‘ലൈഫ് ഓഫ് ജോസൂട്ടി’യിലെ റോസ്, ‘ഞാൻ’ എന്ന ചിത്രത്തിലെ ലക്ഷ്മിക്കുട്ടി എന്നീ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സിൽ ഇടംപിടിച്ചത്. സിനിമയ്ക്ക് പുറമെ മികച്ചൊരു പാചകവിദഗ്‌ധയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയായ ജ്യോതി, തന്റെ ജീവിതവിശേഷങ്ങളും യാത്രാനുഭവങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. നിലവിൽ ഭർത്താവിനൊപ്പം ദുബായിൽ താമസിക്കുന്ന താരം, അവിടെ പ്രമുഖ ബിസിനസ് പരിപാടികളുടെ അവതാരകയായും സ്വന്തം യൂട്യൂബ് ചാനലിലൂടെയും തന്റെ കലാജീവിതം സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നു.