“പ്രിയ കെ.സി. വേണുഗോപാൽ സർ, താങ്കൾ ഇപ്പോൾ ചെയ്യേണ്ടത് “; വൈറലായി ഗോപിക രമേശിന്റെ ഇഷ്ട സ്റ്റോറി

','

' ); } ?>

ശ്രദ്ധേയമായി മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസിൽ മുറുകുന്നതിനിടെ, കെ.സി. വേണുഗോപാലിനെ അഭിസംബോധന ചെയ്തുകൊണ്ട് യുവനടി ഗോപിക രമേശ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി. “പ്രിയ കെ.സി. വേണുഗോപാൽ സർ, താങ്കൾ ഇപ്പോൾ ചെയ്യേണ്ടത് ഒരു കാര്യമാണ്. ഒരു ചുവട് പിന്നിലേക്ക് വെക്കുക, കൂടുതൽ ഓറ പോയിന്റ്സ് നേടുക” എന്നാണ് ഗോപിക കുറിച്ചത്. വി.ഡി. സതീശൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിച്ച ‘വിസ്മയം’ എന്ന ടാഗും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. വ്യക്തിത്വത്തെയും സ്വാധീനത്തെയും സൂചിപ്പിക്കാൻ പുതുതലമുറ ഉപയോഗിക്കുന്ന ‘ഓറ പോയിന്റ്സ്’ എന്ന പ്രയോഗത്തിലൂടെ ഗോപികയുടെ പോസ്റ്റ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

വന്‍ ഭൂരിപക്ഷം നല്‍കി ജനം വോട്ട് ചെയ്തിട്ടും നാല് ദിവസങ്ങള്‍ക്കിപ്പുറവും തങ്ങളുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. തങ്ങളുടെ നേതാവിന് ജയ് വിളിച്ചും എതിരാളികളുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയും പലയിടങ്ങളിലും പ്രവര്‍ത്തകരുടെ പ്രതികരണങ്ങളും വാര്‍ത്തയാവുന്നുണ്ട്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. എം.എൽ.എമാരുടെ നിലപാടറിയാൻ എ.ഐ.സി.സി നിരീക്ഷകർ കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി ചർച്ചകൾ നടത്തിയിരുന്നു.

മല്ലികാർജ്ജുൻ ഖർഗെക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കെ.സി. വേണുഗോപാലിനാണ് ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയെന്നാണ് സൂചന. പ്രശ്നപരിഹാരത്തിനായി ഹൈക്കമാൻഡ് നേതാക്കളെ ഇപ്പോൾ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ഡൽഹിയിലേക്ക് പുറപ്പെടും. നിലവിൽ കെ.സി. വേണുഗോപാൽ ഡൽഹിയിലുണ്ട്. നേതാക്കളെല്ലാം എത്തുന്നതോടെ നാളെ ഹൈക്കമാൻഡ് തലത്തിൽ നിർണ്ണായക ചർച്ചകൾ നടക്കുകയും പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയും ചെയ്യും.