“ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞു”; വിജയ്ക്ക് ആശംസകളുമായി മോഹൻലാൽ

','

' ); } ?>

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവെപ്പ് നടത്തിയ നടൻ വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനും (ടി.വി.കെ) ആശംസകളുമായി നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വിജയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. രാഷ്ട്രീയ സേവനത്തിലേക്ക് ഇറങ്ങുന്ന തന്റെ പ്രിയ സുഹൃത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടാണ് മോഹൻലാലിന്റെ പോസ്റ്റ്.

“പ്രിയപ്പെട്ട വിജയ്, ഈ ഉജ്‌ജ്വല വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞു; അവരുടെ ഈ വിശ്വാസം വലിയൊരു ബഹുമതിയാണ്. സേവനത്തിൻ്റെ ഈ പുതിയ യാത്രയിൽ അഭിമാനത്തോടും വ്യക്‌തമായ ലക്ഷ്യത്തോടും കൂടി മുന്നേറാൻ നിങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ടീമിനും എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ” മോഹൻലാൽ കുറിച്ചു.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും നിരവധി പ്രമുഖർ ഇതിനോടകം തന്നെ വിജയിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലാലേട്ടന്റെ ആശംസയും എത്തിയത്. സിനിമയിൽ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത വിജയ്, രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും. സുഹൃത്തിന്റെ പുതിയ യാത്രയ്ക്ക് എല്ലാവിധ വിജയങ്ങളും നേരുന്നതായി മോഹൻലാൽ കുറിച്ചു. താരത്തിന്റെ ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതു മുതൽ വലിയ പിന്തുണയാണ് സിനിമാ ലോകത്തുനിന്നും ആരാധകർക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതോടെ തമിഴ് രാഷ്ട്രീയത്തിലെ പുതിയ ശക്‌തിയായി വിജയ് മാറിയിരിക്കുകയാണ്. മോഹൻലാലിനെപ്പോലെയുള്ള മുതിർന്ന താരങ്ങളുടെ പിന്തുണയും അഭിനന്ദനങ്ങളും വിജയ്ക്ക്‌ക്കും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകർക്കും വലിയ ആവേശം നൽകുന്നുണ്ട്.

ഒട്ടേറെ സെലിബ്രിറ്റികളാണ് വിജയ് ആശംസ നേർന്നത്. കാജൽ അഗർവാൾ, , നാനി, വിക്രം, വരലക്ഷ്മി, ഹേമാമാലിനി രജനികാന്ത്, അജു വർഗീസ്, റോണി , മമ്മൂട്ടി തുടങ്ങിയ താരങ്ങളും ആശംസയറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് നിന്നാണ് വിജയ് സമാനതകളില്ലാത്ത വിജയം സ്വന്തമാക്കിയത്. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം സിനിമ പൂർണമായും ഉപേക്ഷിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന വിജയ്, തന്റെ ആദ്യ പോരാട്ടത്തിൽ തന്നെ തമിഴ്നാടിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിക്കുകയാണ്.