
മാജിക്ക് പ്രധാന പശ്ചാത്തലമാക്കി പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കൈ പിന്നിൽച്ചേർത്ത് മജിഷ്യന്മാർ പൊതുവേപ്രത്യഷ പ്പെടുന്ന കോട്ടും തൊപ്പിയും ധരിച്ച് പിൻതിരിഞ്ഞു നിൽക്കുന്ന ആസിഫ് അലിയുടെ ലുക്കാണ്പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേഷത്തിലും ഭാവത്തിലുമെല്ലാം ഒരു മജീഷ്യൻ്റെ തികഞ്ഞ ലുക്ക് പ്രകടമാകുന്നു.എന്നും മനസ്സിൽ ചേർത്തുവയ്ക്കാവുന്ന ക്യാപ്റ്റൻ, വെള്ളം .മേരി ആവാസ് സുനോ , സീക്രട്ട് ഓഫ് വിമൻ ,എന്നീ ചിത്രങ്ങൾക്കു ശേഷം മാന്തിക വിദ്യകളുമായി ഒരു ത്രില്ലർ സിനിമ ഒരുക്കുകയാണ് പ്രജേഷ് സെൻ ഹൗഡിനിയിലൂടെ .
ഇതുവരെ ചെയ്തുപോന്ന സിനിമകളിൽ നിന്നും തുലോം വ്യത്യസ്ഥമായ ഒരു പ്രമേയമാണ് ഹൗഡിനിയിലൂടെ അവതരിപ്പിക്കുന്നത്. കണ്ണിനും മനസ്സിനും കുളിർമ്മ പകരുന്ന ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും ഹൗഡിനി. ബ്ലൂ ഹിൽ നൈൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോബി. പി. സാം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ -പ്രജേഷ് സെൻ മൂവി ക്ലബ്ബാണ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – അബ്ബാസ് സിറാജ് ,ഷംസീർ ഹംസ. പ്രശസ്ത നടി ജലജയുടെ മകൾ ദേവിയാണ് ഈ ചിത്രത്തിലെ നായിക. ഗുരു സോമസുന്ദരം പ്രശാന്ത് അലക്സാണ്ടർ, ക്രിസ് വേണുഗോപാൽ എന്നിവർക്കൊപ്പം മൺമറഞ്ഞുപോയ പ്രശസ്ത നാടക സംവിധായകൻ പ്രശാന്ത് നാരായണനും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവർക്കു പുറമേ ഡോ അമർ രാമചന്ദ്രൻ , വിവിയ ശാന്ത് , ഗീതി സംഗീത, ഡോ പ്രസീത , ട്വിങ്കിൾ ജോബി, അഞ്ജു ഏബ്രഹാം, ശ്രീറാം , അധിഷ് ദാമോദരൻ, ഡോ ഷിനു മോഹൻ , ജോഹൻ സാം ജോബി, മാസ്റ്റർ വൈഭവ് സുരേഷ് ജിതേന്ദ്രൻ ,സുചിത്ര, സന്ധ്യാ രമേശ് സാക്കിർ മനോളി,ജിജിന അമര എസ് പല്ലവി മനോജ് മാത്രാടൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഗാനങ്ങൾ -. നിധീഷ് നടേരി സംഗീതം – ബിജിപാൽ ഛായാഗ്രഹണം – നൗഷാദ് ഷെരീഫ്. എഡിറ്റിംഗ്-ബിജിത്ത് ബാല. കലാസംവിധാനം – ത്യാഗു തവനൂർ . മേക്കപ്പ് = റഷീദ് അഹമ്മദ്: കോസ്റ്റ്യും – ഡിസൈൻ – അഫ്രിൻ കല്ലൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ.ഓഡിയോ ഗ്രാഫി- അജിത്. എ. ജോർജ്. സെക്കൻ്റെ യൂണിറ്റ് ക്യാമറ – ലെബി സൺ ഗോപി. സ്റ്റിൽസ്- ലെബിസൺ ഫോട്ടോസ്-അജീഷ് കടയ്ക്കൽ. ത്രിൽസ് – മാഫിയാ ശശി. പ്രൊജക്റ്റ് കോഓർഡിനേറ്റർ – പ്രദീപ് മേനോൻ. പ്രൊഡക്ഷൻ കോ ഓർഡിനേഷൻ – ഷിബി രാജ്. പ്രൊഡക്ഷൻ കൺടോളർ – ജിത്ത് പിരപ്പൻകോട്.
കോഴിക്കോടും രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. വാഴൂർ ജോസ്.