“ആ ചെറിയ പയ്യന് അഭിനയത്തോടുള്ള അതേ ആകാംക്ഷയും ആർത്തിയും ആഗ്രഹവും ഇന്നും എനിക്കുണ്ട്”; മമ്മൂട്ടി

','

' ); } ?>

അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ച് മെഗാസ്റ്റാർ മമ്മൂട്ടി പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. തന്റെ പുതിയ ചിത്രമായ ‘പാട്രിയറ്റിന്റെ’ പ്രസ് മീറ്റിനിടെയാണ്, തമിഴ് ചിത്രം ‘യൂത്തിലെ’ യുവനടൻ ചിന്നയുടെ വികാരാധീനമായ പ്രസംഗത്തെ പരാമർശിച്ചുകൊണ്ട് മമ്മൂട്ടി മനസ്സ് തുറന്നത്.

സിനിമയിൽ ഇനിയും പരീക്ഷിച്ച് അഭിനയിക്കാൻ കഥാപാത്രങ്ങൾ ബാക്കിയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘യൂത്ത്’ എന്ന സിനിമയുടെ സക്‌സസ് മീറ്റിൽ നടൻ ചിന്ന സംസാരിക്കുന്ന വീഡിയോ കണ്ട കാര്യമാണ് മമ്മൂട്ടി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. സിനിമയിൽ അവസരം ലഭിക്കില്ലെന്ന് കരുതിയിരുന്നിടത്തുനിന്ന് ചാൻസ് കിട്ടിയപ്പോൾ ഉണ്ടായ സന്തോഷവും സങ്കടവും കലർന്ന ചിന്നയുടെ ഇമോഷണൽ പ്രസംഗം തന്നെ സ്പർശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങൾ സിനിമയിലേക്ക് വരുമ്പോൾ ഇത്തരം നിമിഷങ്ങൾ ഉണ്ടായിട്ടില്ലെന്നും, എന്നാൽ ആ ചെറിയ പയ്യന് അഭിനയത്തോടുള്ള അതേ ആകാംക്ഷയും ആർത്തിയും ആഗ്രഹവും ഇന്നും തന്നിലുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുടെ ഈ പ്രസ്താവന വൈറലായതോടെ മറുപടിയുമായി ചിന്നയും രംഗത്തെത്തി. ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്നാണ് മമ്മൂട്ടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ചിന്ന ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ചിത്രത്തിന്റെ സംവിധായകൻ കെൻ കരുണാസും മെഗാസ്റ്റാറിന് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.