അത് ചോദിക്കാൻ അവൾക്ക് അവകാശമുണ്ട്”; ദീപികയ്ക്ക് പിന്തുണയുമായി കങ്കണ

','

' ); } ?>

സിനിമയിൽ എട്ടു മണിക്കൂർ ഷിഫ്റ്റ് വേണമെന്ന നടി ദീപിക പദുകോണിന്റെ ആവശ്യത്തെ പിന്തുണച്ച് നടി കങ്കണ റണാവത്ത്. ഒരു വർഷത്തോളമായി തുടരുന്ന ഈ വിവാദത്തിലാണ് ഇപ്പോൾ കങ്കണ റണാവത്ത് തൻ്റെ നിലപാട് വ്യക്തമാക്കിയത്. എഎൻഐയോട് സംസാരിക്കുകയായിരുന്നു താരം.

‘ദീപിക ഇന്ന് നിൽക്കുന്ന സ്ഥാനത്ത് ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവൾക്ക് അവകാശമുണ്ട്. അവൾ ഒരു അമ്മയാണ്, ഒരു മകളുണ്ട്. ഇത്രയും വലിയൊരു നടി എട്ടു മണിക്കൂർ ജോലി ചെയ്യാമെന്ന് പറഞ്ഞാൽ അതിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ല.’ കങ്കണ പറഞ്ഞു.

‘നമ്മൾ സ്ത്രീകളെ അമിതമായി സമ്മർദ്ദത്തിലാക്കുകയാണ്. കുട്ടികളായതോടെ അവർക്ക് ഇരട്ടി ജോലിയാണ് ചെയ്യേണ്ടി വരുന്നത്. വിവാഹബന്ധങ്ങൾ തകരുന്നതിനെക്കുറിച്ചും പ്രത്യുൽപ്പാദന നിരക്ക് കുറയുന്നതിനെക്കുറിച്ചും സംസാരിക്കുന്നവർ, സ്ത്രീകൾക്ക് നൽകുന്ന ഈ അമിതഭാരം കാണുന്നില്ലേ. കരിയറിന്റെ തുടക്കത്തിൽ വിജയത്തിനായി ഞങ്ങൾ 12-ഉം 14-ഉം മണിക്കൂർ ജോലി ചെയ്തിരുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽ കുടുംബത്തിനും വ്യക്തിജീവിതത്തിനും സമയം നൽകേണ്ടത് ആവശ്യമാണ്.’ കങ്കണ കൂട്ടിച്ചേർത്തു.

സന്ദീപ് റെഡ്ഡി വാംഗയുടെ സ്‌പിരിറ്റ്, കൽക്കി 2 എന്നീ ചിത്രങ്ങളിൽ നിന്ന് ദീപിക പിന്മാറിയതോടെയാണ് ബോളിവുഡിൽ ജോലിസമയത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. ‘കൽക്കി’യുടെ രണ്ടാം ഭാഗത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അണിയറപ്രവർത്തകർ ദീപികയുമായുള്ള കരാർ അവസാനിപ്പിച്ചത്. നിലവിൽ ഷാരൂഖ് ഖാനൊപ്പം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ്, അല്ലു അർജുനൊപ്പമുള്ള രാക എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ദീപിക.