“കമലദളത്തിന്റെ ലോക്കേഷനിൽ നിന്ന് സങ്കടത്തോടെയാണ് ഇറങ്ങി പോയത്”; ആശ ശരത്ത്

','

' ); } ?>

കമലദളം’, ‘കാബൂളിവാല’ തുടങ്ങിയ ചിത്രങ്ങളിൽ ഭിച്ച അവസരങ്ങൾ വേണ്ടെന്നു വെക്കേണ്ടി വന്നതിനെക്കുറിച്ച് തുറന്നു സംസാരിച്ച് നടി ആശ ശരത്ത്. സിനിമ എന്നത് തന്റെ സ്വപ്നങ്ങളിൽ പോലുമില്ലാത്ത ഒന്നായിരുന്നുവെന്നും അന്ന് പതിനേഴ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന തനിക്ക് വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ആ അവസരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ആശ പറഞ്ഞു. കൂടാതെ ജയറാം വഴിയാണ് കമലദളത്തിലേക്കുള്ള ക്ഷണം വരുന്നതെന്നും, പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സിനിമയുടെ ലൊക്കേഷനിൽ നേരിട്ട് ചെന്ന് അഭിനയിക്കാൻ ഇല്ലെന്ന് പറയുകയായിരുന്നുവെന്നും ആശാ കൂട്ടിച്ചേർത്തു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

‘സിനിമ എന്റെ സ്വപനത്തിൽ പോലും ഉണ്ടായിട്ടില്ല. കമലദളം വന്നപ്പോൾ അത് നടക്കാതെ പോയതാണ്. അച്ഛനും അമ്മയും പറഞ്ഞു ഇത് നിനക്കു ഉള്ളത് അല്ല എന്ന്. ആ കാലഘട്ടത്തിൽ അവർ പറയുന്നത് ഞാൻ കേൾക്കുന്നു. 17 വയസിലാണ്. പ്രീഡിഗ്രി പഠിക്കുന്ന സമയത്താണ്. ഞാൻ പക്ഷേ ആ സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നു. ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് എന്നെ വിളിച്ച് പറയുന്നത് ജയറാം ഏട്ടനാണ്. എന്റെ നാട്ടിലാണ് അദ്ദേഹം. അഭിനയിക്കാൻ ഇല്ലെന്ന് ലൊക്കേഷനിൽ പോയി പറഞ്ഞപ്പോൾ ആദ്യമായി ലാലേട്ടനെയും സിബി സാറിനെയും ലോഹിദാസിനെയും പർവതിയെയും കണ്ടു. സങ്കടത്തോടെ അഭിനയിക്കാൻ ഇല്ലെന്ന് പറഞ്ഞു വന്ന സമയം ഉണ്ടായിരുന്നു,’ ആശാ ശരത് പറഞ്ഞു.

ദൃശ്യം 3 യാണ് ആശയുടേതായി ഇനി തിയേറ്ററിൽ റിലീസിനായി ഒരുങ്ങുന്ന ചിത്രം . ഏപ്രില്‍ 2 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച സിനിമയുടെ റീലീസ് മാറ്റിയിരിക്കുകയാണ്. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരുന്നത്. പുതിയ പ്രഖ്യാപനം അനുസരിച്ച് ചിത്രം മെയ് 21 ന് തിയറ്ററുകളില്‍ എത്തും.