“അവളെനിക്കെന്റെ മകളെപോലെയാണ്, ആളുകൾ അത് തെറ്റായി വ്യഖ്യാനിച്ചു.”; രാകേഷ് ബേദി

','

' ); } ?>

ബോളിവുഡ് മൂവി ‘ധുരന്ധർ’ ന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നടി സാറ അർജുനോടുള്ള പെരുമാറ്റത്തിൽ വിമർശനം നേരിടേണ്ടി വന്നത്തിൽ പ്രതികരിച്ച് നടൻ രാകേഷ് ബേദി. സാറയെ താൻ മകളെപ്പോലെയാണ് കണ്ടതെന്നും, സാറയോടുള്ള തന്റെ പ്രവർത്തി ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാകേഷ് ബേദി പ്രതികരിച്ചു. റെഡ് എഫ്എം പോഡ്കാസ്റ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു ചെറിയ സംഭവം ഉണ്ടായി. ധുരന്ധറിൽ എന്റെ മകളായി അഭിനയി‌ച്ച പെൺകുട്ടിയാണ് സാറ അർജുൻ. ഷൂട്ടിങ് സമയത്ത്, അവൾ വരുമ്പോഴെല്ലാം, ഞാൻ അവളെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിക്കുമായിരുന്നു – ഒരു മകളെപ്പോലെ. പേടിക്കണ്ട, നമ്മളിന്ന് ഒന്നിച്ച് വലിയൊരു സീൻ ആണ് ചെയ്യുന്നത് എന്നൊക്കെ ഞാൻ വെറുതെ പറയുമായിരുന്നു.” രാകേഷ് ബേദി പറഞ്ഞു.

“എന്നാൽ ട്രെയ്‌ലർ ലോഞ്ചിൽ, ഞാൻ അവളെ അതേ രീതിയിൽ അഭിവാദ്യം ചെയ്തപ്പോൾ, ആളുകൾ പല രീതിയിൽ കാര്യങ്ങൾ എഴുതി പിടിപ്പിക്കാൻ തുടങ്ങി. ഞാൻ എപ്പോഴും അവളോട് ഇങ്ങനെയാണ് പെരുമാറിയിട്ടുള്ളത്. ഭാഗ്യവശാൽ, ചില ആളുകൾ എന്റെ ഭാ​ഗം കേട്ടു. പക്ഷേ സത്യം പറയാലോ, ആളുകൾക്ക് സംസാരിക്കാൻ എന്തെങ്കിലും ഒരു കാരണം മാത്രമേ ആവശ്യമുള്ളൂ.” രാകേഷ് ബേദി കൂട്ടിച്ചേർത്തു.

റെക്കോർഡുകളെല്ലാം മറികടന്ന് ‘ധുരന്ധർ 2’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ചിത്രത്തിൽ രാഷ്ട്രീയ പ്രവ‍ർത്തകനായ ജമീൽ ജമാലി എന്ന കഥാപാത്രമായി നടൻ രാകേഷ് ബേദിയും എത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ ചിത്രത്തിലെ നായികയായ സാറ അർജുനോടുള്ള രാകേഷ് ബേദിയുടെ പെരുമാറ്റം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വേദിയിലേക്ക് കടന്നുവന്ന സാറയു‌ടെ ഷോൾഡറിൽ ചുംബിച്ചു കൊണ്ടായിരുന്നു രാകേഷ് സ്വാ​ഗതം ചെയ്തത്.

സാറയോട് രാകേഷ് ചെയ്തത് ശരിയായില്ല എന്നായിരുന്നു അന്ന് സോഷ്യൽ മീഡിയയിൽ നടനെതിരെ ഉയർന്ന പ്രധാന വിമർശനം. രാകേഷ് ബേദി അവതരിപ്പിച്ച ജമീൽ ജമാലിയുടെ മകളായ യലീന ജമാലി എന്ന കഥാപാത്രമായാണ് സാറ അർജുൻ ചിത്രത്തിലെത്തിയത്.

മാർച്ച് 19 ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ധുരന്ധർ തിയറ്ററുകളിലെത്തിയത്. 850 കോടിയാണ് ചിത്രം ആ​ഗോളതലത്തിൽ നേടിയിരിക്കുന്നത്.