“വിജയ്‌യുടെ കാര്യം ഞാനെന്തിന് ശ്രദ്ധിക്കണം, എനിക്കെന്റെ കാര്യങ്ങളുണ്ട്?”; കമൽ ഹാസൻ

','

' ); } ?>

നടനും ടി വി കെ നേതാവുമായ വിജയ് യുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് പ്രതികരിച്ച് നടൻ കമൽ ഹാസൻ. താൻ എന്തിന് അതെല്ലാം ശ്രദ്ധിക്കണമെന്നും, തനിക്ക് വേറെന്തെല്ലാം ജോലികളുണ്ട് എന്നുമാണ് കമൽഹാസൻ പ്രതികരിച്ചത്. തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലും വരാനിരിക്കുന്ന സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ സഖ്യവുമായുള്ള സീറ്റ് വിഭജന ചർച്ചകൾ തുടരുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിൽ നിന്ന് മത്സരിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകർ കമൽഹാസനോട് ചോദിച്ച ചോദ്യം. ഈ വരുന്ന ഏപ്രിൽ 23-നാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്.

നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ‘KH x RK’, അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷൻ ചിത്രം എന്നിവയാണ് ഇനി പുറത്തുവരാനുള്ള കമൽ ഹാസൻ ചിത്രങ്ങൾ. നീണ്ട 47 വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന സിനിമയാണ് ‘KH x RK’.

അതേ സമയം വിജയ് യുടെ ജനനായകന്റെ പ്രതിസന്ധി ഇതുവരെ തീർന്നിട്ടില്ല. സിനിമ കണ്ട സിബിഎഫ്‌സി ചിത്രം ഇലക്ഷൻ കമ്മീഷൻ കാണണമെന്നാണ് അറിയിച്ചിരിക്കുന്നത്.