“വിജയ്‌യും തൃഷയും ഉടൻ വിവാഹിതരാകും?”; അഭ്യൂഹ റീലിന് ലൈക്കടിച്ച് തൃഷയുടെ അമ്മ

','

' ); } ?>

തൃഷയും വിജയ്‌യും  ഉടൻ വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്ന റീലിന് ലൈക്കടിച്ച് തൃഷയുടെ അമ്മ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിവാഹമുണ്ടാവുമെന്നും ഇക്കാര്യം ഉടൻ തന്നെ ഇരുവരും പരസ്യമാക്കുമെന്നും റീലിൽ അവകാശപ്പെടുന്നു. നടിയുടെ അമ്മയുടെ ലൈക്ക് അഭ്യൂഹത്തിന് സ്ഥിരീകരണം നൽകുന്നതാണെന്ന് ഒരുവിഭാഗം ആരാധകർ അവകാശപ്പെടുന്നു.

അതേസമയം, ലൈക്ക് അബദ്ധവശാൽ സംഭവിച്ചതാവാമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നുണ്ട്. വിജയ‌യോ തൃഷയോ ഇക്കാര്യം സ്ഥിരീകരിക്കാത്തിടത്തോളം ഒന്നും ഉറപ്പിക്കാൻ കഴിയില്ലെന്നും ആരാധകർ പറയുന്നുണ്ട്.

നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം നൽകിയ ഹർജി കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് വിജയ് തമിഴ് നിർമാതാവിൻ്റെ മകൻ്റെ വിവാഹത്തിന് നടി തൃഷയ്ക്കൊപ്പം എത്തിയത്. ഇത് തമിഴ്‌നാട്ടിൽ വലിയ വിവാദമായി.