“ബിജെപിയെ വിമർശിക്കുന്നുവെന്ന് കരുതി അവാർഡ് തരാതിരുന്നാൽ ഞാൻ മിണ്ടാതിരിക്കില്ല.” കരുണാസ്

','

' ); } ?>

കര സിനിമയിൽ നടൻ ധനുഷിന് നാഷ അവാർഡ് ലഭിച്ചാൽ തനിക്കും ലഭിക്കണമെന്ന് നടൻ കരുണാസ്. താൻ ബിജെപിയെ വിമർശിക്കുന്നുവെന്ന് കരുതി തനിക്ക് അവാർഡ് തരാതിരിക്കാൻ പറ്റില്ലെന്നും, അങ്ങനെ വന്നാൽ താൻ മിണ്ടാതിരിക്കില്ലെന്നും കരുണാസ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കരുണാസ് സംവിധാനം ചെയ്യുന്ന യൂത്ത് എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിലായിരുന്നു കരുണാസ് കാര്യങ്ങൾ പറഞ്ഞത്.

“ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് ധനുഷ് എന്ന നായകനൊപ്പമാണ്. പക്ഷേ ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ട് ഇപ്പോൾ 16 വർഷമായി. ഇപ്പോള്‍ അദ്ദേഹത്തിന്റെ ‘കര’ എന്ന സിനിമയില്‍ ഞാനുമുണ്ട്. കരയിൽ അദ്ദേഹത്തിന് ദേശീയ അവാർഡ് കൊടുത്താൽ എനിക്കും തരണം. ഞാൻ ബിജെപിയെ വിമർശിക്കുന്നുവെന്ന് കരുതി എനിക്ക് അവാർഡ് തരാതിരിക്കാൻ പറ്റില്ല. അങ്ങനെ വന്നാൽ ഞാൻ മിണ്ടാതിരിക്കില്ല.” കരുണാസ് പറഞ്ഞു.

“‘തിരുടാ തിരുടി’ എന്ന സിനിമയിലാണ് ഞാൻ ധനുഷിനെ ആദ്യമായി കാണുന്നത്.

അന്ന് അദ്ദേഹത്തിന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാതൽ കൊണ്ടേൻ റിലീസ് ചെയ്തിട്ടില്ല. അത് കണ്ടതിനു ശേഷം ഞാൻ അദ്ദേഹത്തിന്റെ സഹോദരൻ സെൽവരാഘവനോട് പറഞ്ഞു, ഇന്ത്യൻ സിനിമയ്ക്ക് ഏറ്റവും മികച്ച നടനെയാണ് നിങ്ങൾ നൽകിയത് എന്ന്. അക്കാലത്ത് മാധ്യമങ്ങൾ, എന്തിനാണ് അഭിനയിക്കാൻ വന്നതെന്ന് ചോദിച്ച് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു.

അതൊക്കെ മാറുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഇന്ന്, ഇത്രയും ചെറിയ പ്രായത്തിൽ തന്നെ രണ്ട് ദേശീയ അവാർഡുകൾ നേടിയ ഒരു നടനാണ് അദ്ദേഹം. വെട്രിമാരന്റെ ആദ്യ ചിത്രമായ പൊല്ലാതവനിലാണ് ഞാൻ അഭിനയിച്ചത്. തുടക്കം മുതൽ എനിക്ക് അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. സിനിമയെ വിശ്വസിച്ചാൽ സിനിമ ഒരിക്കലും നമ്മളെ കൈവിടില്ല എന്ന് ഞാൻ വിശ്വസിച്ചിരുന്നു.” കരുണാസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു നടൻ കെൻ കരുണാസ് സംവിധാനം ചെയ്യുന്ന യൂത്ത് എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ്. സംവിധായകൻ വെട്രിമാരൻ, നടൻ ധനുഷ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ അതിഥികളായെത്തിയിരുന്നു.