
66-ാം വയസില്‍ വീണ്ടും ഗര്‍ഭിണിയായെന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് നടി നീന ഗുപ്ത. സാരിയുടെ മെറ്റീരിയല്‍ കട്ടിയുള്ളത് കൊണ്ട് തന്നെ കണ്ടപ്പോൾ കുറച്ച് തടി തോന്നിക്കാണുമെന്നും, പക്ഷെ തന്റെ ഈ പ്രായത്തില്‍ താൻ ഗര്‍ഭിണിയായെന്ന അഭ്യൂഹങ്ങള്‍ താൻ ആസ്വദിക്കുന്നുണ്ടെന്നും നീന ഗുപ്ത പറഞ്ഞു. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നീന ഗുപ്തയുടെ പ്രതികരണം. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു നീന ഗുപ്തയുടെ പ്രതികരണം
”ഹഹഹ ഇതായിരുന്നു എനിക്ക് വേണ്ടത്. റിയല്‍ ലൈഫ് ബദായ് ഹോ. ”ബദായ് ഹോ ഒന്നുമില്ല. ഞാന്‍ ഗര്‍ഭിണിയല്ല. ആ സാരിയുടെ മെറ്റീരിയല്‍ കട്ടിയുള്ളതാണ്. അതുകൊണ്ടാണ് എന്നെ കണ്ടപ്പോള്‍ കുറച്ച് തടി തോന്നിയത്. പക്ഷെ എന്റെ ഈ പ്രായത്തില്‍ ഞാന്‍ ഗര്‍ഭിണിയായെന്ന അഭ്യൂഹങ്ങള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്. രാജ്യമെന്ന നിലയില്‍ നമ്മള്‍ പുരോഗമിക്കുകയാണ്.” നീന ഗുപ്ത പറഞ്ഞു.
കഴിഞ്ഞ ദിവസം നടി രശ്മിക മന്ദാനയുടേയും നടന്‍ വിജയ് ദേവരകൊണ്ടയുടേയും വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത നീനയുടെ വിഡിയോ വൈറലായിരുന്നു. പിന്നാലെയാണ് താരം 66-ാം വയസില്‍ വീണ്ടും ഗര്‍ഭിണിയായെന്ന തരത്തില്‍ പ്രചരണം ഉടലെടുത്തത്.
1980 കളില്‍ വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സുമായി പ്രണയത്തിലായിരുന്നു നീന ഗുപ്ത. ഈ ബന്ധത്തിലെ മകളാണ് ഡിസൈനറായ മസാബ ഗുപ്ത. ഇരുവരും വിവാഹം കഴിച്ചിരുന്നില്ല. പിന്നീട് 2008 ല്‍ നീന ഗുപ്ത വിവാഹിതയായി. വിവേക് മെഹ്‌റയാണ് നീനയുടെ ഭര്‍ത്താവ്.