“വെറുതെയല്ല ശങ്കര്‍ എവിടേയും എത്താത്തത്”; നടിയെ അപമാനിച്ചെന്ന് ശങ്കറിനെതിരെ വിമർശനം

','

' ); } ?>

നടി സരിഗയെ അപമാനിച്ചെന്നാരോപിച്ച് നടൻ ശങ്കറിനെതിരെ സൈബർ ആക്രമണം. കഴിഞ്ഞ ദിവസം നടന്ന കലാഭവന്‍ മണി അനുസ്മരണ പരിപാടിയില്‍ നടന്റെ പേരിലുള്ള അവാർഡ് സ്വീകരിക്കാനെത്തിയ സരിഗ ശങ്കറിന് നേരെ കൈ നീട്ടിയെങ്കിലും നടൻ അത് നിരസിക്കുകയായിരുന്നു.

‘സാമാന്യ മര്യാദ പോലുമില്ലാത്ത പെരുമാറ്റം, സരിഗയെ അപമാനിച്ചു, ഒരു ഷേക്ക് ഹാന്റ് കൊടുത്താല്‍ എന്ത് സംഭവിക്കാനാണ്? വെറുതെയല്ല ശങ്കര്‍ എവിടേയും എത്താത്തത്, മോഹന്‍ലാല്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു, ഈ പുള്ളി എവിടെ നില്‍ക്കുന്നു’ എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ നിന്നുയരുന്ന കമന്റുകൾ.

എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ സരിഗയ്ക്ക് പുരസ്‌കാരം നല്‍കിയത് സംവിധായകന്‍ വിനയനും നടന്‍ ശങ്കറും ചേര്‍ന്നായിരുന്നു. ഇതിന്റെ വിഡിയോയാണ് വൈറലായി മാറുന്നത്. ശങ്കറായിരുന്നു സരിഗയ്ക്ക് പ്രശസ്തി പത്രം നല്‍കിയത്. നടൻ ഹസ്തദാനം സ്വീകരിച്ചില്ലെങ്കിലും സരിഗ നടന്റെ കാലില്‍ തൊട്ട് വന്ദിച്ചിട്ടുണ്ടായിരുന്നു.

എന്നാല്‍ ശങ്കറിനെ അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. ശങ്കര്‍ ചെയ്തത് വലിയ തെറ്റൊന്നുമില്ല, അയാള്‍ക്ക് താല്‍പര്യമില്ല. അങ്ങനെ കണ്ടാല്‍ പോരെ എന്നാണ് അനുകൂലിച്ചെത്തുന്നവര്‍ ചോദിക്കുന്നത്.