
നടൻ ആര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനു പിന്നാലെ അധിക്ഷേപ ട്രോളുകൾ നേരിട്ട് നടി നിഖില വിമൽ. ജിമ്മിൽ നിന്നുള്ള നടി വൈഷ്ണവി ചൈതന്യയ്ക്കും, നിഖിലക്കുമൊപ്പമുളള ചിത്രം ആര്യയാണ് പങ്കുവെച്ചിരുന്നത്.
സയേഷ ഇതൊന്നും കാണുന്നില്ലേ?, അടുത്ത കേസ് റെഡി, വിജയ്ക്ക് ശേഷം ആരെന്നതിന് ഉത്തരമായി’ ‘എന്നാലും എന്റെ നിഖിലേ നിങ്ങള്‍ തന്നെയാണോ ഇത്? ഇങ്ങനൊരു ഫോട്ടോയെടുക്കാന്‍ നിഖിലയെ എങ്ങനെ സമ്മതിപ്പിച്ചു, ആദ്യം കരുതിയത് എഐ ആണെന്നാണ്, എന്നൊക്കെയാണ് ചിത്രത്തിന് വരുന്ന കമന്റുകൾ.
നിഖില വിമലിന്റെ നായികയായുള്ള തുടക്കം തമിഴിലൂടെയായിരുന്നു. മലയാളത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നിഖില ഈയ്യടുത്ത് തമിഴിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. . അതേസമയം, പെണ്ണ് കേസ് ആണ് നിഖിലയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരം ആണ് നിഖിലയുടേതായി അണിയറയിലുള്ള പുതിയ സിനിമ. അനന്തന് കാട്, ധൂമകേതു എന്നീ ചിത്രങ്ങളും അണിയറയിലുണ്ട്.