“മമ്മൂട്ടിക്ക് എന്നെ ഇഷ്ടമല്ല, എന്ത് കൊണ്ടാണെന്നറിയില്ല”; ഗണേഷ് കുമാർ

','

' ); } ?>

ഗതാഗത മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ രം​ഗത്തെത്തിയതോടെ ചർച്ചയായി മമ്മൂട്ടിയെ കുറിച്ചുള്ള ഗണേഷ് കുമാറിന്റെ പഴയ പരാമർശം. മമ്മൂട്ടിക്ക് തന്നെ ഇഷ്ടമില്ലെന്നും അതെന്താണെന്ന് തനിക്ക് അറിയില്ലെന്നുമാണ് വർഷങ്ങൾക്ക് മുൻപ് ​ഗണേഷ് പറഞ്ഞത്. പഴയ പരാമർശവും അതിന് നിർമാതാവ് ബൈജു അമ്പലക്കര നൽകിയ പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലാണ്.

“മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകനാണ് ഞാന്‍. പക്ഷേ പുള്ളിക്ക് എന്നെ അത്ര ഇഷ്ടമില്ല. അതെന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. കാരണവും മനസിലായില്ല. പക്ഷേ ഞാന്‍ മമ്മൂട്ടി എന്ന് പറയുന്ന ആളിനെ എന്‍റെ റോള്‍ മോഡലായി നടനെന്ന നിലയിലും കണ്ടിട്ടുള്ള ആളായിരുന്നു. പിന്നീട് പുള്ളി നമ്മളോട് അകന്നു. അതൊന്നും കുഴപ്പമില്ല. ഞങ്ങളിപ്പോള്‍ അഭിനയിച്ചിട്ട് ഇരുപത് വര്‍ഷത്തില്‍ അധികമായി.” ഗണേഷ് കുമാറിന്റെ പരാമർശം.

“ഞാന്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് ഇവര്‍ തമ്മില്‍ നല്ല അടുപ്പമായിരുന്നു. ഞാന്‍ കേട്ടിട്ടുള്ളതാണ്. ഗണേഷിന്‍റെ കല്യാണത്തിന് എല്ലാ ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നു. മലയാള സിനിമയിലെ എല്ലാ ആര്‍ട്ടിസ്റ്റുകളും അന്ന് ഉണ്ടായിരുന്നു. പിറ്റേ ദിവസത്തെ പത്രത്തില്‍ ഗണേഷും ഭാര്യയും മമ്മൂട്ടിയും മോഹന്‍ലാലും ഉള്ള ഫോട്ടോ ഉണ്ടായിരുന്നു. അങ്ങനെ ആയിരുന്നു അവര്‍. പിന്നീട് ഇവര്‍ തമ്മില്‍ മാനസികമായി എന്തോ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. ഇലക്ഷനുമായി ബന്ധപ്പെട്ട് എന്തോ ആണെന്ന് തോന്നുന്നു. ഉറപ്പില്ല. എന്നോട് ഗണേഷ് തീര്‍ത്തൊന്നും പറഞ്ഞിട്ടുമില്ല. അമ്മയുടെ മീറ്റിങ്ങില്‍ വരുമ്പോഴും മിണ്ടാറില്ല.” ബൈജു അമ്പലക്കരയുടെ പ്രസ്താവന