
നടൻ വിജയ്‌യുടെ കുടുംബ ബന്ധത്തിന്റെ തകർച്ചക്ക് കാരണം തൃഷയാണെന്ന ആരോപണങ്ങൾക്ക് പിന്നാലെ തൃഷക്കെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രാമദുരൈ. തൃഷ ബൈസെക്ഷ്വൽ ആണെന്നും, ആണുങ്ങളോടും പെണ്ണുങ്ങളോടും താല്പര്യമുണ്ടെങ്കിലും സ്ത്രീകളോട് കൂടുതൽ താല്പര്യമുണ്ടെന്നും സുചിത്ര പറയുന്നു. കൂടാതെ തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളതെന്നും, വിജയ്‌യുടെ കുടുംബം തകരാൻ കാരണം തൃഷയാണെന്നും സുചിത്ര പറഞ്ഞു. ഐബിഎൻ എന്ന തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു തൃഷ.
“സംഗീത ഡിവോഴ്സുമായി മുന്നോട്ട് പോകാൻ കാരണം തൃഷയുമായി വിജയ് തുടരെ തുടരെ ബന്ധം വച്ച് പുലർത്തിയതാണ്. തൃഷ ഒരു ബൈസെക്ഷ്വൽ ആണ്. ആണിനോടും പെണ്ണിനോടും അവൾക്ക് താല്പര്യമുണ്ട്. അതിൽ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ താല്പര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാൻ പറഞ്ഞാൽ വിജയ് ഇരിക്കും നിക്കാൻ പറഞ്ഞാൽ നിൽക്കും.” സുചിത്ര പറഞ്ഞു.
ഇത്തരത്തിൽ കഴിഞ്ഞ ഏതാനും ദിവസമായി വിജയ്ക്കും തൃഷയ്ക്കും എതിരെ തുടരെ ഗുരുതരമായ ആരോപണങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും സുചിത്ര പറയുന്നുണ്ട്.
വിജയ്‌യുടെ ഭാര്യ സംഗീത നടനിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. സംഗീതയുടെ ഹർജി പരിഗണിച്ചു കൊണ്ട് നടനോട് ഏപ്രിൽ 20 ന് ഹാജരാകൻ നിർദേശിച്ചു. ഇതിന് പിന്നാലെ വൻ തോതിലുള്ള സൈബർ ആക്രമണമാണ് നടി തൃഷയ്ക്ക് നേരെ ഉണ്ടായത്. വിജയ്‌യ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് സംഗീത ഹർജിയിൽ ആരോപിച്ചിരുന്നു. ഇതാണ് തൃഷയ്ക്ക് നേരെ ആക്രമണമുണ്ടാകാൻ കാരണമായത്. ഇത് സംബന്ധിച്ച് ഒരു പ്രതികരണവും തൃഷ ഇതുവരെ നടത്തിയിട്ടില്ല.