
നടനും ടി വി കെ നേതാവുമായ വിജയ്‌യുടെ വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ വിജയ്‌യെ സോഷ്യല്‍ മീഡിയില്‍ അണ്‍ഫോളോ ചെയ്ത് നടി തൃഷ കൃഷ്ണൻ. വിജയ്‌യുമായി അടുപ്പമുണ്ടെന്ന് ഭാര്യ സംഗീത ആരോപിച്ച നടി തൃഷയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കവെയാണ് നടി നടനെ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്. അതേസമയം ഭര്‍ത്താവുമായി ബന്ധമുള്ള നടിയുടെ പേര് സംഗീത വെളിപ്പെടുത്തിയിട്ടില്ല.
വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തൃഷ നടനെ അണ്‍ഫോളോ ചെയ്തതെന്നാണ് കരുതപ്പെടുന്നത്. നേരത്തെ വിജയ്-സംഗീത ദമ്പതികളുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് വിജയ്‌യെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തൃഷയുടെ നീക്കം. അതേസമയം വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയിയല്‍ നിന്നും കടുത്ത ആക്രമണം തൃഷയ്ക്ക് നേരിടേണ്ടി വന്നിരുന്നു. വാര്‍ത്തകളോടും സൈബര്‍ ആക്രമണത്തോടും തൃഷ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
വളരെ അടുത്ത സുഹൃത്തുക്കളാണ് വിജയും തൃഷയും. വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴായി തൃഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വിജയ്‌യും തൃഷയും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സംഗീതയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ആ റിപ്പോര്‍ട്ടുകളുമായി ചേര്‍ത്തുവച്ചാണ് വിജയ്-തൃഷ ബന്ധത്തിലേക്ക് സോഷ്യല്‍ മീഡിയയെത്തുന്നത്.
വിജയ്-സംഗീത ദമ്പതികള്‍ പിരിയുന്നുവെന്ന വാര്‍ത്ത തമിഴ് സിനിമാലോകത്തെന്നത് പോലെ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചയായി മാറുകയാണ്. തെരെഞ്ഞടുപ്പ് അടുക്കവെ വിജയ്‌യുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും വിവാഹ മോചനെന്നാണ് കരുതപ്പെടുന്നത്.