
താര സംഘടനയായ അമ്മയുടെ കുടുംബ സംഗമത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ‘എന്റെ സുഹൃത്തും നമ്മുടെ എല്ലാം ലാലേട്ടനും ഹൃദയം നിറഞ്ഞ ആദരങ്ങൾ അഭിനന്ദങ്ങൾ’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. കൂടാതെ മോഹൻലാലിന്റെ വർ ഗ്രീൻ ചിത്രങ്ങളുടെ പേരുകൾ പതിപ്പിച്ച ഫലകം മമ്മൂട്ടി അനാച്ഛാദനം ചെയ്യുകയും ചെയ്തു. മോഹൻലാലും മമ്മൂട്ടിയും വേദിയിൽ ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻ ലാലിനെയും, പദ്മഭൂഷൻ ജേതാവ് മമ്മൂട്ടിയേയും ചടങ്ങിൽ ആദരിച്ചു. അമ്മയുടെ 2026 ലെ കുടുംബ സംഗമം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു. പരിപാടി കേന്ദ്രമന്ത്രിയും അമ്മയുടെ ഒന്നാമത്തെ മെമ്പറുമായ സുരേഷ് ഗോപിയാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്.