“ഇതിലൊക്കെ എന്താണ് കുഴപ്പമെന്ന് എനിക്ക് മനസിലാകുന്നില്ല”; ട്രോളുകളിൽ പ്രതികരിച്ച് മമിത ബൈജു

','

' ); } ?>

ജനനായകന്റെ ഓഡിയോ ലോഞ്ചിനിടെ തമിഴ് ഗാനം ആലപിച്ചതിന് തനിക്കെതിരെ വരുന്ന ട്രോളുകളിൽ പ്രതികരിച്ച് നടിമിബൈജു. “ആളുകൾ അതിനെ ഒരു എന്റര്‍ടെയ്‍ൻമെന്റായി എടുത്തുവെന്നും, താനും അങ്ങനെ തന്നെയാണ് എടുത്തത്തതെന്നുംമിപറഞ്ഞു.

“ആളുകൾ അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതെല്ലാം, അല്ലേ? എന്നാണ് മമിത ചോദിക്കുന്നത്. അവർ അതിനെ ഒരു എന്റര്‍ടെയ്‍ൻമെന്റായി എടുത്തു, ഞാനും അങ്ങനെ തന്നെ. എനിക്ക് ഇതിൽ എന്ത് പ്രശ്‌നമാണുള്ളത്? ഇതെല്ലാം നല്ല ഫണ്ണായിട്ടാണ് താൻ കാണുന്നത്.”മമി ബൈജു പറഞ്ഞു.

“നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ. ഇൻഡ്രൈ വിതയ്ത്താൽ നാളൈ മുളയ്ക്കും അത് നീ മറക്കാതൈ.. അത് നീ മറക്കാതൈ..”, എന്ന ഭാ​ഗമാണ് വേദിയിൽ മമിത പാടിയത്. ആ വേളയിൽ വേദിയിൽ ഇരുന്നവർ കരഘോഷം മുഴക്കിയെങ്കിലും വീഡിയോ പുറത്തുവന്നതോടെ ട്രോളന്മാർ അതേറ്റെടുത്തു. ഒപ്പം മമിത പാടുന്ന സമയത്തെ വിജയ്‍യുടെ മുഖഭാവവും നടിയുടെ ഡാൻസും എല്ലാം ട്രോളുകൾക്ക് കാരണമായി.എച്ച് വിനോദാണ് ജനനായകൻ സിനിമ സംവിധാനം ചെയ്യുന്നത്. സജീവ രാഷ്‍ട്രീയ പ്രവേശനം നടത്തിയതിനാല്‍ ഇത് വിജയ്‍യുടെ അവസാന സിനിമയായിട്ടാണ് വിലയിരുത്തുപ്പെടുന്നത്. തന്റെ അവസാന സിനിമയായിരിക്കും ഇത് എന്ന് വിജയ് പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.