“ദൃശ്യം 3 പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കും”; ആശാ ശരത്ത്

','

' ); } ?>

ദൃശ്യം 3 പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുമെന്ന് പ്രതീക്ഷ പങ്കുവെച്ച് നടി ആശാ ശരത്ത്. “ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ സന്തോഷമായെന്നും, ഏപ്രിൽ രണ്ടിന് അതിൻ്റെ ഫലം കിട്ടുമെന്നുംആശാ ശരത്ത് പറഞ്ഞു. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ദൃശ്യം 3 പ്രേക്ഷകരെ ഞെട്ടിക്കണമല്ലോ. ദൃശ്യം സിനിമയുടെ രണ്ടുഭാഗങ്ങളും നമ്മളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സിനിമയാണല്ലോ. അങ്ങനെ പ്രതീക്ഷിക്കാം. ചിത്രം ഷൂട്ടിങ് കഴിഞ്ഞപ്പോൾ സന്തോഷമായി. ഏപ്രിൽ രണ്ടിന് അതിൻ്റെ ഫലം കിട്ടും. പ്രേക്ഷകരിൽ എപ്പോഴും ആകാംക്ഷ നിറച്ചിട്ടുള്ള സിനിമയാണ് ദൃശ്യം. തിരക്കഥ വായിക്കുമ്പോഴും അഭിനയിക്കുമ്പോഴും കാണുമ്പോഴും അത്രയേറെ ആശ്ചര്യമുണ്ടായിട്ടുണ്ട്. ഞാനും ഈ ഏപ്രിൽ രണ്ടിനുവേണ്ടി കാത്തിരിക്കുകയാണ്.” ആശാ ശരത്ത് പറഞ്ഞു.

ദൃശ്യത്തിന്റെ ആദ്യ രണ്ടുഭാഗങ്ങളിലും ആശ ശരത് അവതരിപ്പിച്ച ഐ.ജി ഗീത പ്രഭാകർ എന്ന കഥാപാത്രം പ്രേക്ഷക നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്‌തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. ചിത്രത്തിൻ്റെ ആദ്യരണ്ടുഭാഗങ്ങൾ വലിയ വിജയമായിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏപ്രിൽ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.