“കാതൽ പോലൊരു സിനിമ ചെയ്യാൻ ഹിന്ദി സിനിമയിലെ ആർക്കെങ്കിലും ധൈര്യമുണ്ടാകുമോ?”; ശബാന ആസ്‌മി

','

' ); } ?>

തനിക്കേറെ പ്രിയപ്പെട്ട സിനിമകൾ പുറത്തിറങ്ങുന്നത് മലയാളം ഇൻഡസ്ട്രിയിൽ നിന്നാണെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടി ശബാന ആസ്‌മി. “കാതൽ പോലൊരു സിനിമ ചെയ്യാൻ ഹിന്ദി സിനിമയിലെ ആർക്കെങ്കിലും ധൈര്യമുണ്ടാകുമോയെന്നും, ജ്യോതിക ഉള്ളതുകൊണ്ടാണ് കാതൽ കണ്ടതെന്നും” ശബാന ആസ്‌മി പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തി സംസാരിക്കുകയായിരുന്നു താരം.

“തെന്നിന്ത്യൻ സിനിമാമേഖല വലുതാണ്. അതിൽ എനിക്കേറെ പ്രിയപ്പെട്ട സിനിമകൾ പുറത്തിറങ്ങുന്നത് മലയാളം ഇൻഡസ്ട്രിയിൽ നിന്നാണ്. മുൻനിര മലയാള സിനിമകളേക്കുറിച്ചല്ല ഞാൻ പറയുന്നത്. മുംബൈയിലും മറ്റുമുള്ള പല സഹപ്രവർത്തകർക്കും മലയാളസിനിമകൾ വളരെയധികം ഇഷ്ടമാണ്. മമ്മൂട്ടിയേപ്പോലൊരു നടൻ കാതൽ പോലുള്ള പലസിനിമകളും നിർമിച്ചു. ഹിന്ദി സിനിമാമേഖലയിലെ, മമ്മൂട്ടിയുടെ സ്ഥാനത്തുള്ള ആർക്കെങ്കിലും അത്തരത്തിലൊരു സിനിമയിൽ അഭിനയിക്കാനോ, നിർമിക്കാനോ ധൈര്യമുണ്ടാകുമോയെന്ന് ഞാൻ അത്ഭുതപ്പെട്ടു.” ശബാന ആസ്‌മി പറഞ്ഞു.

“ജ്യോതിക ഉള്ളതുകൊണ്ടാണ് ഞാൻ കാതൽ കണ്ടത്. ജ്യോതികയ്‌ക്കൊപ്പം ഡബ്ബാ കാർട്ടെലിൽ അഭിനയിച്ചിട്ടുണ്ട്. കാതൽ എനിക്ക് വളരെയധികം ഇഷ്‌ടമാവുകയും ചെയ്‌തു. മികച്ച പ്രകടനമാണ് ഡബ്ബാ കാർട്ടലിൽ എനിക്കൊപ്പം അഭിനയിച്ച മറ്റൊരു നടി നിമിഷ കാഴ്ചവച്ചത്. സാമൂഹികമാറ്റത്തിനുവേണ്ടി കൂടിയുള്ളതാകണം കല എന്നത് മാതാപിതാക്കൾ എന്നെ പഠിപ്പിച്ച കാര്യമാണ്.” ശബാന ആസ്‌മി കൂട്ടിച്ചേർത്തു.