“വിജയമുള്ളപ്പോൾ എല്ലാവരും നല്ലത് പറയും, പരാജയം വരുമ്പോൾ നമ്മൾ ചെയ്‌തതെല്ലാം തെറ്റായി വരികയും ചെയ്യും”; ജയറാം

','

' ); } ?>

എല്ലാവരും തന്നെ അവഗണിച്ച ഒരു ഘട്ടം ഉണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടൻ ജയറാം. ഉയർച്ച താഴ്ചകളുള്ള കരിയർ ഗ്രാഫാണ് തന്റേതെന്നും, വിജയമുള്ളപ്പോൾ എല്ലാവരും നല്ലത് പറയും. കരിയറിൽ ഒരു പരാജയം വരുമ്പോൾ നമ്മൾ ചെയ്‌തതെല്ലാം തെറ്റായി വരുമെന്നും ജയറാം പറഞ്ഞു. ഗോപിനാഥിന്റെ തമിഴ് പോഡ്കാസ്റ്റ് ഷോയി സംസാരിക്കുകയായിരുന്നു താരം.

“അപരൻ ഹിറ്റായതോടെ എനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കുടുംബചിത്രങ്ങൾ ചെയ്യുന്ന സത്യൻ അന്തിക്കാട്, രാജസേനൻ, സിബി മലയിൽ, ഐ.വി. ശശി തുടങ്ങി എല്ലാ വലിയ സംവിധായകർക്കൊപ്പവും തുടർച്ചയായി സിനിമകൾ ചെയ്തു. 20 വർഷത്തോളം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എന്നാൽ വലിയ പാഠങ്ങൾ നൽകിയ ഒരു സാഹചര്യം കരിയറിൽ ഉണ്ടായിരുന്നു. എല്ലാവരും അവഗണിച്ച ഘട്ടം ഉണ്ടായിരുന്നു.” ജയറാം പറഞ്ഞു.

“പ്രശസ്തിയിലേക്കുള്ള യാത്ര അവിശ്വസനീയമായിരുന്നു. സത്യൻ അന്തിക്കാട് എന്ന ഇന്നും മുൻനിരയിലുള്ള സംവിധായകന്റെ 15 ചിത്രങ്ങളിൽ നായകനായി. മിക്ക മുതിർന്ന സംവിധായകർക്കൊപ്പവും പത്തും പന്ത്രണ്ടും പടങ്ങൾ ചെയ്‌തു. ആ യാത്ര പെട്ടന്ന് ഒരിടത്തെത്തിയപ്പോൾ തിരിച്ചടി വരികയും വീഴുകയും ചെയ്തു. അവിടെനിന്ന് വീണ്ടും മുകളിലേക്ക് വരാൻ അത്രയേറെ കഷ്‌ടപ്പെട്ടു. അങ്ങനെ ഒരവസരത്തിൽ ഒരുപാടുപേർ കൈവിട്ടു. ആ സമയത്ത് നമ്മൾ ചെയ്‌തതെല്ലാം തെറ്റാണെന്ന് വരും. വിജയമുള്ളപ്പോൾ എല്ലാവരും നല്ലത് പറയും. കരിയറിൽ ഒരു പരാജയം വരുമ്പോൾ നമ്മൾ ചെയ്‌തതെല്ലാം തെറ്റായി വരും. അതായിരുന്നു എൻ്റെ പഠനകാലം.” ജയറാം കൂട്ടിച്ചേർത്തു.

ജി. പ്രജിത് സംവിധാനംചെയ്യുന്ന ‘ആശകൾ ആയിരം’ ആണ് ജയറാമിന്റേതായി വരാനിരിക്കുന്ന ചിത്രം. കാളിദാസ് ജയറാമും ചിത്രത്തിൽ കേന്ദ്രകഥാപാത്രമായുണ്ട്. ജൂഡ് ആന്തണി ജോസഫ് ആണ് ‘ആശകൾ ആയിര’ത്തിന്റെറെ ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ഫെബ്രുവരി 6ന് ചിത്രം തിയേറ്ററുകളിലേക്കെത്തും ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്‌ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.