
മുഖ്യധാരാ മാധ്യമങ്ങൾ പോലും വാർത്തകൾ വളച്ചൊടിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് നടി രശ്മിക മന്ദാന. “മുഖ്യധാരാ മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും, ഇത്തരത്തിൽ വാര്‍ത്തകള്‍ കണ്ടാല്‍ ആ നാട് തന്നെ നമ്മളെ വെറുക്കുകയാണെന്നാണ് തോന്നുമെന്നും” രശ്മിക പറഞ്ഞു. കൂടാതെ വരാനിരിക്കുന്ന തലമുറയോട് ഇത്തരത്തിലുള്ള നെഗറ്റിവിറ്റിയില്‍ ചെന്ന് പെടരുതെന്നാണ് പറയാനുള്ളതെന്നും താരം കൂട്ടിച്ചേർത്തു.
‘നമ്മള്‍ പറയാത്ത കാര്യങ്ങള്‍ വളച്ചൊടിച്ചാണ് ആളുകള്‍ വാര്‍ത്തയാക്കുന്നത്. ആ തെറ്റായ വാര്‍ത്ത ഒരുപാട് പേര്‍ വായിക്കും. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് മുഖ്യധാര മാധ്യമങ്ങള്‍ വരെ ട്രോളാന്‍ തുടങ്ങിയെന്ന്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഭയപ്പെടുത്തുന്ന കാര്യമാണ്. വലിയ വിഭാഗം ഓഡിയന്‍സിനെ സ്വാധീനിക്കാനുള്ള കഴിവ് ഇക്കൂട്ടര്‍ക്കുണ്ട്, പല മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ കണ്ടാല്‍ ആ നാട് തന്നെ നമ്മളെ വെറുക്കുകയാണെന്നാണ് തോന്നും. പക്ഷേ ആളുകള്‍ക്ക് അത്തരത്തില്‍ നമ്മളോട് ഒരു ദേഷ്യവും ഉണ്ടാവില്ല. വരാനിരിക്കുന്ന തലമുറയോട് ഇത്തരത്തിലുള്ള നെഗറ്റിവിറ്റിയില്‍ ചെന്ന് പെടരുതെന്നാണ് പറയാനുള്ളത് രാജ്യത്തിന്റെ പുരോഗതിയെ ഇത് സാരമായി ബാധിക്കും.’ രശ്‌മിക പറഞ്ഞു.
‘ചിലര്‍ക്ക് കൊമേഴ്ഷ്യല്‍ സിനിമകള്‍ കാണാനാണ് ഇഷ്ടം. അവര്‍ക്ക് വേണ്ടി എനിക്ക് അങ്ങനെയുള്ള സിനിമകള്‍ ചെയ്യണം. ചിലര്‍ക്ക് നല്ല സ്റ്റോറി ഡ്രിവണ്‍ സിനിമകള്‍ കാണാനാണ് ഇഷ്ടം. അവര്‍ക്ക് വേണ്ടിയും എനിക്ക് സിനിമ ചെയ്യണം. എല്ലാത്തരം സിനിമകള്‍ കാണാനും പ്രേക്ഷകരുണ്ട്. എല്ലാത്തരം സിനിമകളും എനിക്ക് ചെയ്യുകയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ചെയ്യണം. എനിക്ക് ഇപ്പോഴും ഡിയര്‍ കോമ്രേഡ് പോലുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയുമോ. ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണം. ഞാൻ ചെയ്ത പുഷ്പ്പ എന്ന സിനിമയാണെങ്കിലും ഛാവ, കുബേര, ഗേള്‍ഫ്രണ്ട് എന്നീ സിനിമകളാണെങ്കിലും വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന തീരുമാനത്തില്‍ ചെയ്ത കഥാപാത്രങ്ങളാണ്. രശ്മിക കൂട്ടിച്ചേർത്തു.
കന്നഡയിൽ അരങ്ങേറി തെന്നിന്ത്യൻ സെൻസേഷനായി ബോളിവുഡിലും സ്ഥാനമുറപ്പിച്ച താരമാണ് രശിക മന്ദാന. കഴിഞ്ഞ വർഷം ആയിരം കോടി ക്ലബിലെത്തിയ അനിമലിലൂടെയും അല്ലു അർജുൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ പുഷ്‌പയിലൂടെയും രാജ്യം കണ്ട വലിയ ഹിറ്റുകളുടെ ഭാഗമായി താരമെത്തിയിരുന്നു. 2021 ൽ പുറത്തിറങ്ങിയ പുഷ്പയിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ രശ്‌മിക സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന നായികമാരിലൊരാൾ കൂടിയാണ്. 2027 ൽ തിയേറ്ററുകളിലെത്തുന്ന പുഷ്പയുടെ മൂന്നാം ഭാഗം പുഷ്‌പ 3 ദ റാമ്പേജും, ഷാഹിദ് കപൂറിനൊപ്പമെത്തുന്ന കോക്ക്ടെയ്ൽ 2വുമാണ് രശ്‌മികയുടെതായി വരാനുള്ള വമ്പൻ ചിത്രങ്ങൾ.