‘കുങ് ഫൂ ഹസിലെ’ ‘ടോഡ് ബീസ്റ്റ്’ ഇനി ഓർമ; നടൻ ബ്രൂസ് ലിയുങ് അന്തരിച്ചു

','

' ); } ?>

ആക്ഷൻ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ ഹോങ്കോങ്ങ് നടൻ ബ്രൂസ് ലിയുങ് അന്തരിച്ചു. 77 വയസ്സായിരുന്നു. ജനുവരി 14-ന് അദ്ദേഹം മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടന്റെ മരണകാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ശരീരം സംസ്ക‌രിച്ചു. ജനുവരി 26ന് ഔദ്യോഗിക അനുസ്‌മരണ ചടങ്ങുകൾ നടക്കും.

യാങ് സ്യാളോങ് എന്നാണ് അദ്ദേഹത്തിൻ്റെ യഥാർഥ പേര്. ‘കുങ് ഫൂ ഹസിൽ’ എന്ന ചിത്രത്തിലെ ടോഡ് ബീസ്റ്റ് എന്ന കഥാപാത്രം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

ഹോങ്കോങ്ങിൽ ജനിച്ച ലിയുങ്, ബ്രൂസ് ലീ, ജാക്കി ചാൻ തുടങ്ങിയ ഇതിഹാസ താരങ്ങളോടൊപ്പം പരാമർശിക്കപ്പെട്ട നടനായിരുന്നു. മാർഷ്യൽ ആർട്‌സ് എളുപ്പത്തിൽ കൈകാര്യം ചെയ്‌ത അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. 1970-കളിലും 1980-കളിലും നിരവധി ആക്ഷൻ, കുങ് ഫൂ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.