“നട്ടെല്ല് ഇപ്പോള്‍ വാഴ പിണ്ടി ആയി, പാവം ചേച്ചി ഫീല്‍ഡ് ഔട്ട് ആയി”; ടോക്‌സികിന്റെ ടീസറിനു പിന്നാലെ സൈബർ ആക്രമണം നേരിട്ട് പാർവതി തിരുവോത്ത്

','

' ); } ?>

യാഷ് നായകനായെത്തുന്ന ടോക്‌സികിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സൈബർ ആക്രമണം നേരിട്ട് നടി പാർവതി തിരുവോത്ത്. പരിഹാസങ്ങളും അധിക്ഷേപവും നിറഞ്ഞ കമന്റുകളാണ് പർവതിക്കെതിരെ ഉയരുന്നത്. ടോക്‌സിക്കിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പാര്‍വതി പങ്കുവച്ച വിഡിയോയുടെ കമന്റ് ബോക്‌സിലാണ്‌ കടുത്ത ഭാഷയിലുള്ള പ്രതികരണങ്ങൾ.

‘നമ്മുടെ ഗീതു ചേച്ചിയുടെ ടോക്‌സിക് ട്രൈലെര്‍ കണ്ടു കണ്ണ് കലങ്ങി വന്നപ്പോ ദാ പാറു ചേച്ചി ഇവിടെ, എന്തൊക്കെ ആയിരുന്നു നട്ടെല്ല് ഇപ്പോള്‍ വാഴ പിണ്ടി ആയി, സാരോല്ലേച്ചി.. നമുക്കും ഉണ്ട്.. പിരി കേറ്റി വിട്ട് കുഴിയില്‍ ചാടിച്ചിട്ട്..സ്വന്തം കാര്യം വരുമ്പോ മുങ്ങുന്ന നന്‍പറുകള്‍. സോ ധൈര്യപൂര്‍വ്വം Say it… Say it ടോക്‌സിക്. ഗീതു ഈസ് ടോക്‌സിക് ഗീതു ഈസ് ടോക്‌സിക്, Say it say it പറയാന്‍ പറഞ്ഞ ചേച്ചി ഇപ്പോള്‍ എന്ത് ചെയ്യുന്നു ചേച്ചി, ചേച്ചിയുടെ ബെസ്റ്റി ഒരു പാന്‍ ഇന്ത്യന്‍ പടം ചെയ്യുന്നുണ്ടല്ലോ എന്നിട്ട് അതില്‍ ഒരു റോള്‍ പോലും ചേച്ചിക്ക് തന്നില്ലല്ലോ?’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ‘കൂട്ടുകാരിയുടെ പടത്തിന്റെ ട്രെയ്‌ലര്‍ കണ്ടില്ലേ, ചേച്ചിയോട് നല്ല അസൂയ ഉണ്ടായിരുന്നു എന്ന് തോന്നുന്നു നല്ലൊരു കരിയര്‍ നശിപ്പിച്ചു കയ്യില്‍ തന്നിട്ട് പുള്ളിക്കാരി അങ്ങ് ഹീറോ ആയി…പാവം ചേച്ചി ഫീല്‍ഡ് ഔട്ട് ആയി’ എന്നും ചിലര്‍ താരത്തെ അധിക്ഷേപിക്കുന്നുണ്ട്.

കസബ സിനിമയെക്കുറിച്ച് മുമ്പൊരിക്കല്‍ പാര്‍വതി നടത്തിയ വിമര്‍ശനം വാര്‍ത്തയായിരുന്നു. അന്ന് പാര്‍വതിയ്‌ക്കൊപ്പം വേദിയില്‍ ഗീതുവുമുണ്ടായിരുന്നു. കസബയുടെ പേര് പറയാന്‍ പാര്‍വതിയെ പ്രോത്സാഹിപ്പിച്ചതും ഗീതുവായിരുന്നു. എന്നാല്‍ ഗീതു സംവിധാനം ചെയ്ത സിനിമയില്‍ സ്ത്രീവിരുദ്ധ രംഗങ്ങളുണ്ടെന്നും അത് ഇരട്ടത്താപ്പാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. പിന്നാലെയാണ് പാര്‍വതിയുടെ പോസ്റ്റിന് താഴെ കമന്റുമായി ചിലരെത്തിയത്.

അതുപോലെ തന്നെ വ്യാപക വിമര്‍ശനമാണ് ഗീതു മോഹന്‍ദാസിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്. സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് മുമ്പ് പലപ്പോഴും സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ഗീതു മോഹന്‍ദാസ്. അങ്ങനെയുള്ള ഗീതു ഒരുക്കിയ സിനിമയിലെ രംഗം നിലപാടില്‍ വെള്ളം ചേര്‍ക്കുന്നതാണെന്നാണ് വിമര്‍ശനം. കസബ സംവിധായകൻ നിഥിനും, നിർമ്മാതാവും ഗീതുവിനെതിരെ രംഗത്തെത്തിയിരുന്നു.