“ഇത്തവണ കുറച്ച് കൂടുതലാണ്, കുടുംബത്തേയും അവർ വലിച്ചിഴച്ചു”; പെയ്ഡ് സൈബർ അറ്റാക്കെന്ന് ശിവകാർത്തികേയൻ

','

' ); } ?>

തനിക്കും കുടുംബത്തിനുമെതിരേ നടക്കുന്നത് പെയ്‌ഡ്‌ സൈബർ അറ്റാക്കാണെന്ന് തുറന്നടിച്ച് നടൻ ശിവകാർത്തികേയൻ. “അവർക്ക് പ്രകാത്തരിപ്പിക്കാൻ ഇപ്പോഴും നെഗറ്റീവുണ്ടാകുമെന്നും, എന്നാൽ ഇത്തവണ തന്റെ കുടുംബത്തെയും വലിച്ചിഴച്ചുവെന്നും” ശിവ കാർത്തികേയൻ പറഞ്ഞു. വിജയ് നായകനായ ‘ജനനായകനു’മായി ക്ലാഷ് റിലീസിനൊരുങ്ങുന്ന ‘പരാശക്തി’യുടെ ഓഡിയോ ലോഞ്ചിലാണ് ശിവകാർത്തികേയൻ ഈ കാര്യങ്ങൾ പറഞ്ഞത്.

‘സാമൂഹികമാധ്യമങ്ങളിൽ ഞാൻ പെയ്‌ഡ് സൈബർ അറ്റാക്ക് നേരിടുകയാണ്. അവർക്ക് എപ്പോഴും എന്തെങ്കിലും അജൻഡയും പ്രചരിപ്പിക്കാൻ എന്തെങ്കിലും നെഗറ്റീവുമുണ്ടാവും. എന്നാൽ, ഇത്തവണ കുറച്ച് കൂടുതലാണ്. കുടുംബത്തേയും ഇത്തവണ അവർ വലിച്ചിഴച്ചു. ഇതുകണ്ട അമ്മ, എന്നെ പിന്തുണയ്ക്കാൻ ആരുണ്ടെന്ന് ചോദിച്ചു. എന്നാൽ, ഇപ്പോൾ എനിക്ക് അമ്മയോട് പറയാനുള്ളത് എനിക്കൊപ്പം ലക്ഷക്കണക്കിന് ആളുകളുണ്ടെന്നാണ്.’ ശിവ കാർത്തികേയൻ പറഞ്ഞു.

വേദിയിലുണ്ടായിരുന്ന ശിവകാർത്തികേയന്റെ ഭാര്യയും അമ്മയും വൈകാരികമായാണ് താരത്തിന്റെ വാക്കുകളോട് പ്രതികരിച്ചത്. നടൻ്റെ വാക്കുകൾ കേട്ട് ആരാധകർ ആർത്തുവിളിച്ചപ്പോൾ അമ്മ രാജി പുഞ്ചിരിക്കാൻ ശ്രമിച്ചു. പരിപാടിക്കെത്തിയ വിജയ് ഫാൻസ് പല തവണ തമിഴക വെട്രി കഴകം (ടിവികെ) മുദ്രാവാക്യങ്ങൾ മുഴക്കി. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

സുധ കൊങ്കര സംവിധാനംചെയ്‌ത ‘പരാശക്തി’ റിലീസ് ശനിയാഴ്ചയാണ്. എച്ച്. വിനോദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ജനനായകൻ’ തലേദിവസം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെൻസർ ബോർഡിന്റെ അനുമതി വൈകുന്നതോടെ ‘ജനനായകൻ’ റിലീസ് അനിശ്ചിതത്വത്തിലാണ്.