“തളരാതെയിരിക്കൂ പ്രിയ ലാല്‍”; മോഹന്‍ലാലിന്‍റെ അമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടി

','

' ); } ?>

മോഹൻലാലിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ലഘു കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ അനുശോചനം. “നമുക്കെല്ലാവര്‍ക്കും ഏറെ വേണ്ടപ്പെട്ട ഒരാളുടെ വിയോ​ഗത്തിന്‍റെ വേളയില്‍ എനിക്ക് ഹൃദയഭാരം തോന്നുന്നു. തളരാതെയിരിക്കൂ പ്രിയ ലാല്‍”, എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. കുറിപ്പിനൊപ്പം മോഹന്‍ലാലും അമ്മയും ചേര്‍ന്നുള്ള ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

മരണവിവരം അറിഞ്ഞതിന് പിന്നാലെ എറണാകുളം എളമക്കരയിലെ വീട്ടില്‍ മമ്മൂട്ടി എത്തിയിരുന്നു. സിനിമാ രംഗത്തുനിന്ന് ഒട്ടേറെപ്പേര്‍ ഇന്നലെ എളമക്കരയിലെ വീട്ടില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ആയിരുന്നു ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ് ആയിരുന്നു. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മുടവന്‍മുകളിലെ വീട്ടുവളപ്പില്‍ ഇന്ന് വൈകിട്ടാണ് സംസ്കാരം. കൊച്ചിയിൽ നിന്ന് മൃതദേഹം പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു.