“എന്റെ പ്രിയ സുഹൃത്ത് ശ്രീനിവാസൻ ഇനിയില്ല”; ഉള്ളു തൊടുന്ന കുറിപ്പുമായി രജനികാന്ത്

','

' ); } ?>

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി തമിഴ് സൂപ്പർതാരം രജനികാന്ത്. തന്റെ സഹപാഠി കൂടിയായിരുന്ന ഉറ്റസുഹൃത്തിൻ്റെ വിയോഗം വലിയ ആഘാതമാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. “എന്റെ പ്രിയ സുഹൃത്ത് ശ്രീനിവാസൻ ഇനിയില്ല എന്ന വാർത്ത അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം എന്റെ സഹപാഠിയായിരുന്നു. മികച്ചൊരു നടനും അതിലുപരി വളരെ നല്ലൊരു മനുഷ്യനുമായിരുന്നു അദ്ദേഹം. മികച്ചൊരു നടനും വളരെ നല്ലൊരു മനുഷ്യനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.” രജനികാന്ത് പറഞ്ഞു.

ശ്രീനിവാസനും, രജനികാന്തും രണ്ട് ഭാഷകളിലെ പ്രമുഖ താരങ്ങളായി വളരുമ്പോഴും ആ സൗഹൃദം എന്നും കാത്തുസൂക്ഷിച്ചിരുന്നു. ശ്രീനിവാസൻ്റെ ആരോഗ്യനില മോശമായ സമയത്തും രജനികാന്ത് വിവരം തിരക്കുകയും സ്നേഹബന്ധം പുതുക്കുകയും ചെയ്തിരുന്നു.തന്റെ പല അഭിമുഖങ്ങളിലും രജനികാന്തുമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് കാലത്തെ തമാശകളും ഓർമ്മകളും ശ്രീനിവാസൻ പങ്കുവെക്കാറുണ്ടായിരുന്നു. പിൽക്കാലത്ത് ശ്രീനിവാസൻ തിരക്കഥയെഴുതി അഭിനയിച്ച ‘കഥ പറയുമ്പോൾ’ എന്ന ചിത്രം തമിഴിൽ ‘കുസേലൻ’ എന്ന പേരിൽ റീമേക്ക് ചെയ്‌തപ്പോൾ അതിൽ മമ്മൂട്ടി ചെയ്ത സുപ്പർതാരത്തിന്റെ വേഷം കൈകാര്യം ചെയ്തത് രജനികാന്ത് ആയിരുന്നു.

നിരവധി താരങ്ങളാണ് ശ്രീനിവാസന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സംവിധായകൻ വിനയൻ, നടന്മാരായ, മുകേഷ് പെപ്പെ, ഇന്ദ്രജിത്, പൃഥ്വിരാജ്, മോഹൻലാൽ, സംവിധായകൻ സത്യൻ അന്തിക്കാട്‌, കമൽ, മന്ത്രി കെബി ഗണേഷ് കുമാർ തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.

1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിൻ്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതിയതും ശ്രീനിവാസനാണ്. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.