
മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തു വിട്ടു. പത്ത് സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണിത്. മലയാളത്തിൽ നിലവിൽ ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ നിന്നും നയിക്കുന്നത് കളങ്കാവലാണെങ്കിലും ലിസ്റ്റിൽ മമ്മൂട്ടി സിനിമ ഇല്ല. കളങ്കാവൽ വൈകാതെ ഈ ലിസ്റ്റിൽ കയറുമെന്നാണ് വിലയിരുത്തൽ.
ഒന്നാം സ്ഥാനത്ത് കല്യാണി പ്രിയദർശന്റെ ലോകയാണ്. രണ്ടാം സ്ഥാനത്ത് മോഹൻലാലിന്റെ തുടരുവും ഉണ്ട്. ലിസ്റ്റിൽ പത്താമതുള്ളത് പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയിൽ ആണ്. 1.7 മില്യൺ ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റഴിഞ്ഞത്. 4.32 മില്യൺ ടിക്കറ്റുകൾ വിറ്റ് മഞ്ഞുമ്മൾ ബോയ്സ് എമ്പുരാനെ കടത്തിവെട്ടിയിട്ടുണ്ട്. 3.78 മില്യൺ ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റഴിഞ്ഞത്.
ലോക ചാപ്റ്റർ 1 ചന്ദ്ര – 5.5 മില്യൺ, തുടരും – 4.52 മില്യൺ, മഞ്ഞുമ്മൽ ബോയ്സ് – 4.32 മില്യൺ, എമ്പുരാൻ -3.78 മില്യൺ, ആവേശം – 3.02 , മില്യൺ, ആടുജീവിതം – 2.92 മില്യൺ, പ്രേമലു – 2.44 മില്യൺ, എആർഎം – 1.89 മില്യൺ, മാർക്കോ – 1.81 മില്യൺ, ഗുരുവായൂരമ്പല നടയിൽ – 1.7മില്യൺ