“നിന്റെ ചോരയിൽ നിൻ്റെയുൾപ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവർക്ക് പങ്കുണ്ട്”; ജീവനൊടുക്കി ‘ചോല’യിലെ നായകൻ

','

' ); } ?>

യുവനടൻ അഖിൽ വിശ്വനാഥൻ മരിച്ച നിലയിൽ. മുപ്പതുകാരനായ അഖിലിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സിനിമാപ്രവർത്തകനായ മനോജ് കുമാറാണ് വിയോഗവാർത്ത പങ്കുവെച്ചത്. ‘എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്’ എന്ന വാചകങ്ങളോടെ’ പങ്കുവെച്ച കുറിപ്പിലൂടെയാണ് മനോജ് മരണവാർത്ത അറിയിച്ചിരിക്കുന്നത്. 2019 ൽ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച, സനൽകുമാർ ശശിധരൻ ഒരുക്കിയ ‘ചോല’ എന്ന ചിത്രത്തിലൂടെയാണ് അഖിൽ വിശ്വനാഥ് ശ്രദ്ധ നേടുന്നത്. സനൽകുമാർ ശശിധരനും ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

“ഈ വാർത്ത ഹൃദയം പിളർക്കുന്നതാണ്. ‘ചോല’യിലെ നായകൻ അഖിൽ ആത്മഹത്യ ചെയ്‌തു എന്ന് കേൾക്കുന്നു. ആ ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. വളരെയധികം പ്രതിഭയുള്ള ചെറുപ്പക്കാരനായിരുന്നു അയാൾ. എന്താണ് സംഭവിച്ചത് എന്ന് അയാളുടെ അടുത്ത സുഹൃത്തുക്കൾ തിരക്കുക. അഖിൽ ആത്മഹത്യചെയ്തു എന്ന വാർത്ത ഹൃദയം തകർക്കുന്നു. ഇല്ലായ്‌മകളുടെ പടുകുഴിയിൽ നിന്ന് സിനിമയിലേക്ക് വന്നതാണയാൾ. ‘ചോല’ എന്ന ഒരൊറ്റ സിനിമ മാത്രം മതിയായിരുന്നു അയാൾക്ക് മലയാള സിനിമയിൽ അഭിനേതാവ് എന്ന നിലയിൽ ചുവടുറപ്പിക്കാൻ. അതുണ്ടായില്ല. ആ സിനിമയെ ഒതുക്കിയതോടെ ആ ചെറുപ്പക്കാരൻ ഉൾപ്പെടെ ആ സിനിമയിലൂടെ പ്രതിഭ തെളിയിച്ച നിരവധിപേരുടെ ഭാവി പ്രതീക്ഷകൾ ഇരുട്ടിലായി.” സനൽകുമാർ കുറിച്ചു

“അയാൾ അടുത്തിടെ തുടങ്ങാനിരിക്കുന്ന ഒടിടി എന്നൊരു സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുകയായിരുന്നു എന്നറിയുന്നു. സങ്കടം തോന്നുന്നു അഖിൽ. എന്തായിരുന്നു അകാലത്തിലുള്ള ഈ മരണത്തിൻ്റെ കാരണമെന്ന് എനിക്കറിയില്ല. പക്ഷേ നിന്റെ ചോരയിൽ നിൻ്റെയുൾപ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവർക്ക് പങ്കുണ്ട്. നിൻ്റ ആത്മാവിന് ശാന്തി ലഭിക്കട്ടെ. സ്നേഹം നിറഞ്ഞ നിൻ്റെ പുഞ്ചിരി വീണ്ടുമെന്നെ തൊടാൻ ഇടയാവട്ടെ.” സനൽ കുമാർ കൂട്ടിച്ചേർത്തു.

ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കെ സഹോദരനൊപ്പം അഭിനയിച്ച ടെലിഫിലിമിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള ടെലിവിഷൻ അവാർഡ് അഖിലിന് ലഭിച്ചിരുന്നു. മൊബൈൽ ഷോപ്പിൽ ജോലി ചെയ്തുവരികെയാണ് സനൽകുമാറിൻ്റെ ‘ചോല’യിലേക്കുളള അവസരമെത്തുന്നത്. നിമിഷ സജയനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തിയ ചോല വെനീസ്, ജനീവ, ടോക്കിയോ രാജ്യാന്തര ചലച്ചിത്ര മേളകളിൽ കയ്യടി നേടിയ സിനിമയാണ്. ‘ചോല’യ്ക്കു ശേഷം ‘ഓപ്പറേ, ൻ ജാവ’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.